NEWSROOM

IMPACT | കണ്ണൂരിൽ ശസ്ത്രക്രിയയെ തുടർന്ന് 17 കാരൻ മരിച്ച സംഭവം: ബാലാവകാശ കമ്മീഷൻ സ്വമേധയാ കേസെടുത്തു

ജില്ലാ ചൈൽഡ് പ്രൊട്ടക്ഷൻ ഓഫീസറോടും മെഡിക്കൽ ഓഫീസറോടും റിപ്പോർട്ട് തേടിയെന്ന് ബാലവകാശ കമ്മീഷൻ ചെയർമാൻ അഡ്വ. കെ വി മനോജ്‌ കുമാർ വ്യക്തമാക്കി

Author : ന്യൂസ് ഡെസ്ക്

കണ്ണൂർ കണ്ണാടിപ്പറമ്പിൽ ടോൺസിലൈറ്റിസ് ശസ്ത്രക്രിയയെ തുടർന്ന് 17കാരനായ സൂര്യജിത്ത് മരിച്ച സംഭവത്തിൽ സംസ്ഥാന ബാലാവകാശ കമ്മീഷൻ സ്വമേധയാ കേസെടുത്തു. ജില്ലാ ചൈൽഡ് പ്രൊട്ടക്ഷൻ ഓഫീസറോടും മെഡിക്കൽ ഓഫീസറോടും റിപ്പോർട്ട് തേടിയതായി ബാലാവകാശ കമ്മീഷൻ ചെയർമാൻ അഡ്വ. കെ.വി. മനോജ്‌ കുമാർ വ്യക്തമാക്കി.

സംഭവത്തിൽ ഇന്നലെ ആരോഗ്യമന്ത്രി വീണാ ജോർജും ജില്ലാ മെഡിക്കൽ സൂപ്രണ്ടിനോട് റിപ്പോർട്ട് തേടിയിരുന്നു. വാർത്ത ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടെന്നും അന്വേഷിച്ച് നടപടിയെടുക്കുമെന്നും മന്ത്രി വ്യക്തമാക്കിയിരുന്നു. ശസ്ത്രക്രിയക്കു പിന്നാലെ വീട്ടിലെത്തിയ സൂര്യജിത്ത് നിരന്തരം രക്തം ഛർദിച്ചിരുന്നു. വ്യാഴാഴ്ചയാണ് ശ്രീജിത്തിൻ്റെ മരണം സംഭവിക്കുന്നത്. ഡോക്ടർക്ക് വീഴ്ച സംഭവിച്ചെന്ന് ആരോപിച്ച് ശ്രീജിത്തിൻ്റെ അമ്മ രംഗത്തെത്തിയിരുന്നു. ശ്വാസകോശത്തിലേക്ക് രക്തം പ്രവേശിച്ചാണ് മരണം സംഭവിച്ചതെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ടും പുറത്തുവന്നതോടെ ആശുപത്രി അധികൃതർക്കെതിരെ പ്രതിഷേധം ശക്തമായിരിക്കുകയാണ്.READ MORE: IMPACT | കണ്ണൂരിൽ ശസ്ത്രക്രിയയ്ക്ക് പിന്നാലെ വിദ്യാർഥി മരിച്ച സംഭവം: അടിയന്തര റിപ്പോർട്ട് തേടി ആരോഗ്യമന്ത്രി

SCROLL FOR NEXT