NEWSROOM

ശിശുക്ഷേമ സമിതിയിലെ കുട്ടി മരിച്ച സംഭവം: പ്രാഥമിക റിപ്പോർട്ട് തേടി ആരോഗ്യ വകുപ്പ്, സംശയാസ്പദമായ ഒന്നും കണ്ടെത്തിയില്ലെന്ന് പൊലീസ്

ജില്ലാ മെഡിക്കൽ ഓഫീസർക്കാണ് അന്വേഷണ ചുമതല

Author : ന്യൂസ് ഡെസ്ക്

തിരുവനന്തപുരം ശിശുക്ഷേമ സമിതിയിലെ കുട്ടി മരിച്ച സംഭവത്തിൽ പ്രാഥമിക റിപ്പോർട്ട് തേടി ആരോഗ്യ വകുപ്പ്. ജില്ലാ മെഡിക്കൽ ഓഫീസർക്കാണ് അന്വേഷണ ചുമതല. അതേ സമയം കുട്ടി മരിച്ചത് ആരോഗ്യ കാരണങ്ങളാലെന്ന് പൊലീസ് അറിയിച്ചു. മരണത്തിൽ സംശയാസ്പദമായ ഒന്നും കണ്ടെത്താൻ കഴിഞ്ഞില്ലെന്നും, പോസ്റ്റ്‌മോർട്ടം റിപ്പോർട്ട് ലഭിച്ചതിനു ശേഷം തുടർനടപടികൾ സ്വീകരിക്കുമെന്നും പൊലീസ് പറഞ്ഞു.

ഇന്നലെ രാവിലെയാണ് അഞ്ചര മാസം പ്രായമുള്ള ആൺകുട്ടി മരിച്ചത്. സമിതിയിൽ ഒരു മാസത്തിനിടെ രണ്ടാമത്തെ കുട്ടിയാണ് മരിക്കുന്നത്. ഫെബ്രുവരി 28 നാണ് രണ്ടര മാസം പ്രായമുള്ള മറ്റൊരു കുട്ടി മരിച്ചത്.

SCROLL FOR NEXT