എഐ ടൂൾ രംഗത്ത് തരംഗം തീർക്കാൻ ഇനി ചൈനയുടെ ഡീപ് സീക്ക്. എഐ ചാറ്റ് ബോട്ടുകളായ ചാറ്റ് ജിപിടിയേയും, ജെമിനിയേയുമൊക്കെ പിന്നിലാക്കിയാണ് ഡീപ് സീക്ക് കുതിപ്പ് തുടരുന്നത്. പുതിയ ചൈനീസ് ആപ്പിൻ്റെ കടന്നുവരവോടുകൂടി യുഎസിലെ ടെക് ഭീകന്മാർക്കടക്കം കടുത്ത വെല്ലുവിളിയാണ് ഉയർത്തുന്നത്. യുഎസ് ഓഹരി വിപണി രംഗത്ത് കനത്ത തിരിച്ചടി ഉണ്ടായതെന്നാണ് ഡീപ് സീക്കിൻ്റെ കടന്നുവരവോടെ ഉണ്ടായതെന്നും റിപ്പോർട്ടുണ്ട്.
ഡീപ് സീക്കിൻ്റെ കടന്നുവരവ് ബാക്കിയുള്ളവർക്കുള്ള മുന്നറിയിപ്പ് ആണെന്നാണ് യുഎസ് പ്രസിഡൻ്റ് ഡൊണാൾഡ് ട്രംപിൻ്റെ പ്രതികരണം.ഇത് നമ്മൾ ഉണർന്നു പ്രവർത്തിക്കേണ്ട സമയമാണെന്നും ട്രംപ് പറഞ്ഞു. യുഎസിൻ്റെ എഐ കുതിച്ചുചാട്ടത്തിൻ്റെ ആധിപത്യത്തിന് വെല്ലുവിളി ഉയർത്തിക്കൊണ്ട് വിപണി കീഴടക്കാൻ ഡീപ് സീക്കിന് സാധികക്കുന്നുണ്ടെന്ന കാര്യവും ട്രംപ് ചൂണ്ടിക്കാട്ടി.
ALSO READ: "WHOയുമായുള്ള പ്രവർത്തനം ഉടൻ അവസാനിപ്പിക്കണം"; യുഎസ് പൊതു ആരോഗ്യ പ്രവർത്തകർക്ക് സിഡിസിയുടെ നിർദേശം
ചാറ്റ് ജിപിടിയെക്കാൾ ആപ്പ് സ്റ്റോറുകളിൽ നിന്നും ഡൗൺ ലോഡ് ചെയ്യുന്ന ആപ്പായി ഡീപ് സീക്ക് മാറിയെന്നാണ് ഇപ്പോൾ പുറത്തുവരുന്ന വിവരം. ചൈനയിലെ ഹാങ്‌സൗ ആസ്ഥാനമായുള്ള എഐ റിസർച്ച് ലാബ് വികസിപ്പിച്ച എഐ മോഡലാണ് ഡീപ്സീക്ക്. ഇത് മെച്ചപ്പെടുത്തിയ കമ്പ്യൂട്ടിംഗ് കഴിവുകളിലേക്ക് വിവർത്തനം ചെയ്യുമെന്നും, താരതമ്യേന ബജറ്റ് കുറഞ്ഞതാണെന്നും, ഉയർന്ന പ്രോസസ്സിംഗ് പവർ നൽകുന്നുണ്ടെന്നും കമ്പനി മേധാവി സാം ആൾട്ട്മാൻ ചൂണ്ടിക്കാണിച്ചു. "ചൈനയിൽ നിന്നുള്ള ഈ നീക്കം ഞങ്ങൾ വളരെ ഗൗരവമായി കാണണമെന്നാണ് ഞാൻ കരുതുന്നത്". ഗൂഗിൾ മേധാവി സുന്ദർ പിച്ചൈ പറഞ്ഞു.