നടന്‍ ചിരഞ്ജീവി മുഖ്യമന്ത്രിക്ക് ചെക്ക് കൈമാറുന്നു 
NEWSROOM

വയനാടിനായി ചിരഞ്ജീവി നേരിട്ടെത്തി; ഒരു കോടി രൂപയുടെ സംഭാവന മുഖ്യമന്ത്രിക്ക് കൈമാറി

ദുരന്തം ഉണ്ടായതിന് പിന്നാലെ മരണപ്പെട്ടവര്‍ക്ക് ആദരാഞ്ജലികള്‍ നേര്‍ന്ന ചിരഞ്ജീവിയും മകന്‍ രാംചരണും ദുരിതബാധിതര്‍ക്കായി ഒരു കോടി രൂപ നല്‍കുമെന്ന് പ്രഖ്യാപിച്ചിരുന്നു.

Author : ന്യൂസ് ഡെസ്ക്

വയനാട് ചൂരല്‍മല ഉരുള്‍പൊട്ടല്‍ ദുരന്തത്തില്‍ ബാധിക്കപ്പെട്ടവര്‍ക്കായി പ്രഖ്യാപിച്ച സംഭാവന കൈമാറി തെലുങ്ക് ചലച്ചിത്രതാരം ചിരഞ്ജീവി. തിരുവനന്തപുരത്ത് സെക്രട്ടേറിയറ്റിലെത്തി മുഖ്യമന്ത്രി പിണറായി വിജയന് ദുരിതാശ്വാസ നിധിയിലേക്കുള്ള ഒരു കോടി രൂപയുടെ ചെക്ക് ചിരഞ്ജീവി കൈമാറി. ദുരന്തം ഉണ്ടായതിന് പിന്നാലെ മരണപ്പെട്ടവര്‍ക്ക് ആദരാഞ്ജലികള്‍ നേര്‍ന്ന ചിരഞ്ജീവിയും മകന്‍ രാംചരണും ദുരിതബാധിതര്‍ക്കായി ഒരു കോടി രൂപ നല്‍കുമെന്ന് പ്രഖ്യാപിച്ചിരുന്നു.

'വയനാട്ടിലെ ദൃശ്യങ്ങള്‍ ഹൃദയഭേദകമായിരുന്നു. ദുരന്തത്തില്‍പ്പെട്ടവരെ ചേര്‍ത്ത് പിടിക്കുന്നു. സഹായിക്കാന്‍ സംസ്ഥാന അതിരുകള്‍ ഒരു പ്രശ്നമല്ല. എല്ലാവരും ഇന്ത്യാക്കാരാണ്. ഒന്നിച്ച് നില്‍ക്കേണ്ട സമയമാണിത്. മകന്‍ രാം ചരണിനും ഇതേ അഭിപ്രായമാണ് ഉണ്ടായിരുന്നത്. ഷൂട്ടിങ് തിരക്കുകളുമായി ബന്ധപ്പെട്ട് രാം ചരണ്‍ മറ്റൊരിടത്താണ്. അതിനാലാണ് ഞാന്‍ നേരിട്ടെത്തിയത്. വയനാടിന്‍റെ പുനരധിവാസത്തിനായി മുന്നിട്ടിറിങ്ങിയ എല്ലാവര്‍ക്കും നന്ദി പറയുന്നു'- ചിരഞ്ജീവി പറഞ്ഞു.

SCROLL FOR NEXT