യുവതിയെ കടിച്ചെന്ന് കരുതുന്ന പാമ്പ് 
NEWSROOM

'ചിറ്റൂർ ആശുപത്രിയിൽ യുവതിയെ പാമ്പ് കടിച്ചിട്ടില്ല'; വിശദീകരണവുമായി ആരോഗ്യവകുപ്പ്

വിഷമില്ലാത്ത പാമ്പിനെ കണ്ടെത്തിയത് ആശുപത്രിക്ക് പുറത്ത് നിന്നെന്ന് ആരോഗ്യവകുപ്പ് ഡയറക്ടർ

Author : ന്യൂസ് ഡെസ്ക്

പാലക്കാട് ചിറ്റൂരിൽ ഗവൺമെൻ്റ് താലൂക്ക് ആശുപത്രിയിൽ മകളുടെ ചികിത്സക്കായെത്തിയ യുവതിയെ പാമ്പുകടിച്ചെന്ന വാദം തള്ളി ആരോഗ്യവകുപ്പ്. ആശുപത്രിയിൽ വെച്ച് യുവതിക്ക് പാമ്പ് കടിയേറ്റിട്ടില്ലെന്നും വിഷമില്ലാത്ത പാമ്പിനെ കണ്ടെത്തിയത് ആശുപത്രിക്ക് പുറത്തുനിന്നാണെന്നും ആരോഗ്യവകുപ്പ് ഡയറക്ടർ പറഞ്ഞു. വിശദപരിശോധനയിലാണ് പാമ്പുകടിയേറ്റില്ലെന്ന് ബോധ്യമായതെന്ന് ഡോ. കെ. കെ റീന വ്യക്തമാക്കി.

കരിപ്പോട് സ്വദേശി ഗായത്രിയ്ക്കാണ് ചിറ്റൂർ താലൂക്ക് ആശുപത്രിയിൽ വച്ച് പാമ്പ് കടിയേറ്റതായി പറയുന്നത്. പനി ബാധിച്ച എട്ടുമാസം പ്രായമുള്ള മകളുടെ ചികിത്സയ്ക്കായി ആശുപത്രിയിൽ എത്തിയതായിരുന്നു ഗായത്രി. പാമ്പുകടിയേറ്റെന്ന സംശയത്തെ തുടർന്ന് യുവതി ഇപ്പോൾ പാലക്കാട് ജില്ലാ ആശുപത്രിയിൽ നിരീക്ഷണത്തിൽ കഴിയുകയാണ്. കടിച്ച പാമ്പിനെ പിടികൂടി കുപ്പിയിലടച്ചിട്ടുണ്ട്. അതേസമയം വ‍ൃത്തിഹീനമായ സാഹചര്യമാണ് ആശുപത്രിയിലുള്ളതെന്ന ആരോപണവുമായി പാമ്പ് കടിയേറ്റ ഗായത്രിയുടെ ബന്ധുക്കളും ആശുപത്രിയിലെത്തിയവരും രംഗത്തെത്തി.

SCROLL FOR NEXT