NEWSROOM

ചൂരല്‍മല ദുരന്തം: മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ഒരു കോടി നല്‍കാന്‍ സിഒഎ; ആദ്യ ഗഡു മുഖ്യമന്ത്രിക്ക് കൈമാറി

ബാക്കി വരുന്ന 75 ലക്ഷം രൂപ ഓപ്പറേറ്റര്‍മാരുടെ കൂടി സഹകരണത്തോടെ വയനാട്ടില്‍ സര്‍ക്കാര്‍ വയനാട്ടില്‍ നടപ്പിലാക്കുന്ന പുനരധിവാസ നിര്‍മ്മാണ പദ്ധതിയിലേക്ക് നല്‍കും.

Author : ന്യൂസ് ഡെസ്ക്

വയനാട് ദുരന്തത്തിന്റെ പശ്ചാത്തലത്തില്‍ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ആദ്യ ഗഡുവായ 25 ലക്ഷം നല്‍കി കേബിള്‍ ഓപ്പറേറ്റേഴ്‌സ് അസോസിയേഷന്‍. സിഒഎ സംരംഭമായ കെസിസിഎല്‍ വിഹിതം നേരിട്ടെത്തി മുഖ്യമന്ത്രിക്ക് കൈമാറുകയായിരുന്നു. ദുരിതാശ്വാസ നിധിയിലേക്ക് ഒരു കോടി നല്‍കാനായിരുന്നു സിഒഎ സംസ്ഥാന കമ്മിറ്റി ചേര്‍ന്ന യോഗത്തില്‍ തീരുമാനിച്ചത്.

ഇതില്‍ ബാക്കി വരുന്ന 75 ലക്ഷം രൂപ ഓപ്പറേറ്റര്‍മാരുടെ കൂടി സഹകരണത്തോടെ വയനാട്ടില്‍ സര്‍ക്കാര്‍ വയനാട്ടില്‍ നടപ്പിലാക്കുന്ന പുനരധിവാസ നിര്‍മ്മാണ പദ്ധതിയിലേക്ക് നല്‍കും.
യോഗത്തില്‍ പ്രസിഡണ്ട് പ്രവീണ്‍ മോഹന്‍ അധ്യക്ഷത വഹിച്ചു.




SCROLL FOR NEXT