വയനാട് ഉരുൾപൊട്ടൽ ദുരന്തമുണ്ടായ ചൂരൽമല പ്രദേശത്തെ കടകളിൽ ശുചീകരണം ആരംഭിച്ചു. വ്യാപാര സംഘടനകളുടെയും സന്നദ്ധ സംഘടനകളുടെയും നേതൃത്വത്തിലാണ് ശുചീകരണം നടത്തുന്നത്. ദുരന്തന്തിൽ കാണാത്തായവർക്ക് വേണ്ടിയുള്ള തെരച്ചിൽ ഭാഗികമായി അവസാനിപ്പിച്ചിരിക്കുകയാണ്. 119 പേരെയാണ് ഇനിയും കണ്ടെത്താനുള്ളത്. കഴിഞ്ഞ മൂന്ന് ദിവസങ്ങളിലായി നടന്ന തെരച്ചിലിൽ മൃതദേഹമോ ശരീരഭാഗങ്ങളോ കണ്ടെത്താനായിട്ടില്ല. അതേസമയം, ക്യാമ്പുകളിൽ കഴിയുന്നവരെ പുനരധിവസിപ്പിക്കുന്നതിനായുള്ള നടപടികളും പുരോഗമിക്കുകയാണ്.
വയനാട് ചൂരൽമല ദുരന്തത്തിൽ മരച്ചവരുടെ എണ്ണം ഔദ്യോഗിഗമായി സംസ്ഥാന സർക്കാർ സ്ഥിരീകരിച്ചിരുന്നു. ദുരന്തത്തില്‍ 231 പേര് മരണപെട്ടു എന്നാണു സര്‍ക്കാര്‍ ഹൈക്കോടതി ഡിവിഷന്‍ ബെഞ്ചിനെ അറിയിച്ചത്. ഇതില്‍ 178 മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കിയിരുന്നു. തിരിച്ചറിയപ്പെടാത്ത 53 മൃതദേഹം ജില്ലാ ഭരണകൂടം സംസ്‌കരിച്ചു. 212 ശരീരാവശിഷ്ടങ്ങളാണ് വിവിധ ഇടങ്ങളില്‍ നിന്നായി കണ്ടെടുത്തത്. ഇനിയും 128 പേരെ കണ്ടെത്താനുണ്ടെന്നായിരുന്നു സര്‍ക്കാര്‍ കോടതിയെ അറിയിച്ചിരുന്നത്. എന്നാല്‍ പുതുക്കിയ കരട് പട്ടികയില്‍ കാണാതായവരുടെ എണ്ണം 119 ആണ്.
ഉരുൾപൊട്ടലിൽ സംഭവിച്ച നാശന്ഷടങ്ങളുടെ കണക്കുകളും സർക്കാർ കോടതിയെ അറിയിച്ചിരുന്നു. മേപ്പാടിയിലെ ആകെ 1,200 കോടി രൂപയുടെ നഷ്ടം സംഭവിച്ചു. ദുരന്തത്തിൽ, മേഖലയിലെ 1555 വീടുകള്‍ നശിച്ചു. 626 ഹെക്ടര്‍ കൃഷി നശിച്ചു. 124 കിലോമീറ്റര്‍ വൈദ്യുതി കേബിളുകള്‍ തകര്‍ന്നുവെന്നും വെന്നും സര്‍ക്കാരിന്റെ റിപ്പോര്‍ട്ടിൽ പറയുന്നു.