ഡൽഹിയിലെ അന്താരാഷ്ട്ര ഫുഡ് എക്സിബിഷൻ ഉദ്ഘാടനം ചെയ്തത് വയനാട് ചൂരൽമല സ്വദേശി ഷാഹിദ. ഉരുൾപൊട്ടൽ ദുരന്തം ഏൽപ്പിച്ച തിരിച്ചടികളിൽ നിന്ന് രക്ഷ നേടാനായാണ് ഷാഹിദ എക്സിബിഷനെത്തിയത്. വ്യവസായി എം.എ. യൂസഫലിക്കൊപ്പമാണ് ഷാഹിദ അന്താരാഷ്ട്ര ഫുഡ് എക്സിബിഷൻ ഉദ്ഘാടനം ചെയ്തത്.
READ MORE: മരുന്ന് വിതരണം നിലച്ചിട്ട് രണ്ട് മാസം; കോഴിക്കോട് മെഡിക്കൽ കോളേജിൽ കാൻസർ രോഗികൾ ദുരിതത്തിൽ
ചൂരൽമലയിലും പരിസരങ്ങളിലും വയനാടൻ ഭക്ഷ്യ ഉത്പന്നങ്ങൾ വിറ്റ് ജീവിതമാർഗ്ഗം കണ്ടെത്തിയിരുന്ന വിധവ കൂടിയായ ഈ വീട്ടമ്മ ഉരുൾപൊട്ടലിന് ശേഷം ദുരിതത്തിലാവുകയായിരുന്നു. വിനോദ സഞ്ചാരികൾ വയനാട് വിട്ടതോടെ ജീവിതം പ്രയാസത്തിലായി.
ഫൗസിയ ആസാദ് ചെയർ പേഴ്സൺ ആയ പ്രവാസി ചേബർ ഓഫ് കോമേഴ്സ് വെൽഫയർ ഫോറമാണ് ഷാഹിദയെ എക്സിബിഷനിൽ എത്തിച്ചത്. നേരത്തെ പ്രവാസി ആയിരുന്ന ഷാഹിദയെ സ്വയം പര്യാപ്തയിലെത്തിക്കുക എന്നതാണ് സംഘടനയുടെ പ്രഥമ ലക്ഷ്യമെന്ന് ഫൗസിയ ആസാദ് പറഞ്ഞു.