NEWSROOM

ചൂരൽമല ദുരന്തം; 231 മരണമെന്ന് സർക്കാർ ഹൈക്കോടതിയില്‍

ഇതില്‍ 178 മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കി. തിരിച്ചറിയപ്പെടാത്ത 53 മൃതദേഹം ജില്ലാ ഭരണകൂടം സംസ്‌കരിച്ചു. 212 ശരീരാവശിഷ്ടങ്ങളാണ് വിവിധ ഇടങ്ങളില്‍ നിന്നായി കണ്ടെടുത്തത്. 128 പേരെ ഇനിയും കണ്ടെത്താനുണ്ടെന്നും സര്‍ക്കാര്‍ കോടതിയെ അറിയിച്ചു.

Author : ന്യൂസ് ഡെസ്ക്

വയനാട് ചൂരൽമല ദുരന്തത്തിൽ മരച്ചവരുടെ എണ്ണം ഒദ്യോഗിഗമായി സ്ഥിരീകരിച്ച് സംസ്ഥാന സർക്കാർ. ദുരന്തത്തില്‍ 231 മരണമെന്ന് സര്‍ക്കാര്‍ ഹൈക്കോടതി ഡിവിഷന്‍ ബെഞ്ചിനെ അറിയിച്ചു.

ഇതില്‍ 178 മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കി. തിരിച്ചറിയപ്പെടാത്ത 53 മൃതദേഹം ജില്ലാ ഭരണകൂടം സംസ്‌കരിച്ചു. 212 ശരീരാവശിഷ്ടങ്ങളാണ് വിവിധ ഇടങ്ങളില്‍ നിന്നായി കണ്ടെടുത്തത്. 128 പേരെ ഇനിയും കണ്ടെത്താനുണ്ടെന്നും സര്‍ക്കാര്‍ കോടതിയെ അറിയിച്ചു.

Also Read : മേഖലയിൽ ഭാവിയിലും ഉരുൾപൊട്ടൽ ഉണ്ടാകാൻ സാധ്യതയുണ്ടെന്നാണ് വിദഗ്ധ സംഘത്തിൻ്റെ പ്രാഥമിക വിലയിരുത്തൽ

ഉരുൾപൊട്ടലിൽ സംഭവിച്ച നാശന്ഷടങ്ങളഉടെ കണക്കുകളും സർക്കാർ കോടതിയെ അറിയിച്ചു. മേപ്പാടിയിലെ ആകെ നഷ്ടം 1,200 കോടി രൂപയുടേതാണ്.ദുരന്തത്തിൽ മേഖലയിലെ 1555 വീടുകള്‍ വാസയോഗ്യമല്ലാതായി. 626 ഹെക്ടര്‍ കൃഷി നശിച്ചു. 124 കിലോമീറ്റര്‍ വൈദ്യുതി കേബിളുകള്‍ തകര്‍ന്നുവെന്നും വെന്നും സര്‍ക്കാരിന്റെ റിപ്പോര്‍ട്ടിൽ പറയുന്നു.

എന്നാൽ ദുരന്തവുമായി ബന്ധപ്പെട്ട് ശാസ്ത്രീയ പഠന റിപ്പോര്‍ട്ടുകള്‍ സര്‍ക്കാര്‍ ഹാജരാക്കണമെന്ന് ഹൈക്കോടതി ആവശ്യപ്പെട്ടു. പുനരധിവാസം ഉള്‍പ്പടെയുള്ള കാര്യങ്ങളിലെ പുരോഗതി അറിയിക്കണം. എല്ലാ വെള്ളിയാഴ്ചയും റിപ്പോര്‍ട്ട് നല്‍കണമെന്നും ഡിവിഷന്‍ ബെഞ്ച് സംസ്ഥാന സർക്കാരിനോട് ആവശ്യപ്പെട്ടു.

SCROLL FOR NEXT