NEWSROOM

ചൂരല്‍മല ദുരന്തം: മണിക്കൂറുകളോളം ചളിയില്‍ കുടുങ്ങിക്കിടന്ന യുവാവിനെ രക്ഷപ്പെടുത്തി സുരക്ഷാസേന

അഗ്നിരക്ഷാ സേനാംഗങ്ങളാണ് യുവാവിനെ രക്ഷപ്പെടുത്തിയത്.

Author : ന്യൂസ് ഡെസ്ക്

വയനാട് ചൂരല്‍മലയില്‍ ചെളിയില്‍ മണിക്കൂറുകളോളം കുടുങ്ങിക്കിടന്ന യുവാവിനെ രക്ഷാസംഘം രക്ഷപ്പെടുത്തി. മുണ്ടക്കൈയിലെ പാലം തകര്‍ന് പ്രദേശത്ത് 11 മണിക്കൂറുകള്‍ക്ക് ശേഷമാണ് സുരക്ഷാ സേനയ്ക്ക് മറുകരയില്‍ എത്താനായത്.

അഗ്നിരക്ഷാ സേനാംഗങ്ങളാണ് യുവാവിനെ രക്ഷപ്പെടുത്തിയത്. മുണ്ടക്കൈയില്‍ നിന്ന് കെ എസ് ആര്‍ടിസി കണ്ടക്ടര്‍ മുഹമ്മദ് കുഞ്ഞാണ് യുവാവിന്റെ ദൃശ്യങ്ങള്‍ പകര്‍ത്തി പുറത്തെത്തിച്ചത്. യുവാവ് മരിച്ചിട്ടില്ലെന്നും ഇയാള്‍ സുരക്ഷ സേനാംഗങ്ങളെ അറിയിക്കുകയായിരുന്നു.

അതേസമയം ഉരുള്‍പൊട്ടലില്‍ ഇതുവരെ മരിച്ചവരുടെ എണ്ണം 60 ആയി ഉയര്‍ന്നു. 200 ലധികം വീടുകള്‍ പൂര്‍ണമായും നശിച്ചതായും റിപ്പോര്‍ട്ടുകളുണ്ട്. ഇന്ന് പുലര്‍ച്ചെ രണ്ട് മണിയോടെയാണ് ചൂരല്‍മലയില്‍ ഉരുള്‍പൊട്ടിയത്. വലിയ പ്രദേശം മുഴുവനായും മണ്ണിനടിയിലാണ്. നിരവധി പേര്‍ക്ക് പരുക്കേറ്റിട്ടുണ്ട്.

ഇനിയും നിരവധി പേരെ കണ്ടെത്താനായിട്ടില്ല. മരണ സംഖ്യ ഇനിയും ഉയരുമെന്നാണ് കണക്കുകൂട്ടല്‍. ഉരുള്‍പൊട്ടലില്‍ അകപ്പെട്ട നിരവധി പേരുടെ മൃതദേഹങ്ങള്‍ ചാലിയാര്‍ പുഴയിലൂടെ ഒഴുകി നിലമ്പൂര്‍ കരയില്‍ നിന്നാണ് ലഭിച്ചത്. നേരത്തെ ഉരുള്‍പൊട്ടലുണ്ടായ പുത്തുമലയുടെ സമീപപ്രദേശമാണ് ചൂരല്‍മല.

SCROLL FOR NEXT