NEWSROOM

'എന്റെ വിവരങ്ങള്‍ പങ്കുവെക്കരുത്'; ബാങ്കില്‍ ലോട്ടറി ടിക്കറ്റ് ഹാജരാക്കി ക്രിസ്മസ്-ന്യൂയര്‍ ബംപര്‍ ഭാഗ്യവാന്‍

47 ലക്ഷം ടിക്കറ്റുകളാണ് ഇത്തവണ വിറ്റഴിച്ചത്. അനീഷ് എംവി എന്നയാളുടെ മുത്തു ലോട്ടറി ഏജന്‍സിയില്‍ നിന്നാണ് സമ്മാനം ലഭിച്ച ടിക്കറ്റ് വിറ്റത്.

Author : ന്യൂസ് ഡെസ്ക്


20 കോടിയുടെ ക്രിസ്മസ്-ന്യൂയര്‍ ബംപര്‍ ഭാഗ്യക്കുറി അടിച്ച ലോട്ടറി ടിക്കറ്റ് ബാങ്കില്‍ ഹാജരാക്കി. ഇരിട്ടി ഫെഡറല്‍ ബാങ്ക് ശാഖയിലാണ് ലോട്ടറി അടിച്ച ഇരിട്ടി സ്വദേശി സത്യന്‍ ടിക്കറ്റ് ഹാജരാക്കിയത്. എന്നാല്‍ തന്റെ മറ്റു വിവരങ്ങള്‍ പങ്കുവെക്കരുത് എന്ന് സത്യന്‍ ബാങ്ക് അധികൃതരെ അറിയിച്ചു.

XD387132 എന്ന നമ്പറിനായിരുന്നു ഒന്നാം സമ്മാനമായ 20 കോടി അടിച്ചത്. ഒരു കോടിയായ രണ്ടാം സമ്മാനം 20 പേര്‍ക്കാണ് ലഭിക്കുക. 47 ലക്ഷം ടിക്കറ്റുകളാണ് ഇത്തവണ വിറ്റഴിച്ചത്. അനീഷ് എംവി എന്നയാളുടെ മുത്തു ലോട്ടറി ഏജന്‍സിയില്‍ നിന്നാണ് സമ്മാനം ലഭിച്ച ടിക്കറ്റ് വിറ്റത്.

SCROLL FOR NEXT