NEHRU TROPHY 
NEWSROOM

ചൂരൽമല ദുരന്തം: നെഹ്റു ട്രോഫി വള്ളംകളി മാറ്റിവെച്ചു

വള്ളംകളി മാറ്റി വെക്കുന്ന കാര്യം മുഖ്യമന്ത്രി അംഗീകരിച്ചിട്ടുണ്ട്

Author : ന്യൂസ് ഡെസ്ക്

വയനാട്ടിലെ ചൂരൽമലയിലുണ്ടായ ഉരുൾപൊട്ടൽ ദുരന്തത്തെ തുടർന്ന് നെഹ്റുട്രോഫി വള്ളംകളി മാറ്റിവെച്ചു.വള്ളംകളി മാറ്റി വെക്കുന്ന കാര്യം മുഖ്യമന്ത്രി അംഗീകരിച്ചിട്ടുണ്ട്. എന്നാൽ ഇക്കാര്യത്തിൽ ഔദ്യോഗിക പ്രഖ്യാപനം നടത്തിയിട്ടില്ല.

മന്ത്രി പി പ്രസാദ് ഇതു സംബന്ധിച്ച തീരുമാനം എൻബിആർ സൊസൈറ്റിയെ അറിയിക്കും. ഇന്ന് വൈകീട്ട് ആറ് മണിക്ക് എൻബിആർ സൊസൈറ്റിയുമായി യോഗം ചേരുവാനും തീരുമാനിച്ചിട്ടുണ്ട്.

സെപ്റ്റംബർ ഏഴിനു വള്ളംകളി നടത്തുവാൻ ആലോചനയുണ്ടെന്നാണ് സൂചന. അന്തിമ തീരുമാനം മുഖ്യമന്ത്രിയ്ക്ക് വിട്ടതായി നേരത്തെ തന്നെ എൻബിആർ സൊസൈറ്റി വ്യക്തമാക്കിയിരുന്നു.

SCROLL FOR NEXT