NEWSROOM

നടി ഷംനത്തിന് MDMA എത്തിച്ചയാളെ തിരിച്ചറിഞ്ഞു; പരിചയപ്പെടുത്തിയത് സീരിയല്‍ മേഖലയിലുള്ളവര്‍?

മൂന്ന് മാസമായി ലഹരി മരുന്ന് വാങ്ങാറുണ്ടെന്ന് ഷംനത്ത്

Author : ന്യൂസ് ഡെസ്ക്

സീരിയല്‍ നടി ഷംനത്തിന് എംഎഡിഎംഎ എത്തിച്ചു നല്‍കുന്നയാളെ തിരിച്ചറിഞ്ഞ് പൊലീസ്. കടയ്ക്കല്‍ സ്വദേശി വിനോദാണ് ലഹരിമരുന്ന് നല്‍കുന്നതെന്നാണ് നടിയുടെ മൊഴി. ഇയാളെ പരിചയപ്പെടുത്തിയത് സീരിയല്‍ മേഖലയിലുള്ളവരാണെന്ന് സൂചന ലഭിച്ചതായും പരവൂര്‍ പൊലീസ് പറയുന്നു.


ഇന്നലെയാണ് കൊല്ലം ചിറക്കര ഒഴുകുപാറ ശ്രീനന്ദനത്തില്‍ പാര്‍വതി എന്ന ഷംനത്തിന്റെ വീട്ടില്‍ നിന്ന് 1.94 ഗ്രാം എംഡിഎംഎ കണ്ടെത്തിയത്. മൂന്ന് മാസമായി ലഹരി മരുന്ന് വാങ്ങാറുണ്ടെന്ന് ഷംനത്ത് സമ്മതിച്ചതായാണ് പൊലീസ് പറയുന്നത്. വിനോദിനെതിരെയും പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. വിനോദിനെ കേന്ദ്രീകരിച്ച് അന്വേഷണം പുരോഗമിക്കുകയാണ്.

SCROLL FOR NEXT