NEWSROOM

തിരുവനന്തപുരത്ത് വിദ്യാർഥിനിയെ മദ്യം കുടിപ്പിച്ച് പീഡിപ്പിച്ച കേസ്; പ്രതി കൂപ്പർ ദീപു തമിഴ്നാട്ടിൽ എന്ന് സൂചന

പ്രതി പരാതിക്കാരിയുടെ ആൺ സുഹൃത്തിൻ്റെ കൂട്ടുകാരനാണെന്ന് പൊലീസ് നേരത്തെ വ്യക്തമാക്കിയിരുന്നു

Author : ന്യൂസ് ഡെസ്ക്

തിരുവനന്തപുരം കഴക്കൂട്ടത്ത് സിവിൽ സർവീസ് വിദ്യാർഥിനിയെ അപ്പാർട്ട്മെന്റിൽ കയറി പീഡിപ്പിച്ച കേസിൽ പ്രതി കൂപ്പർ ദീപു തമിഴ്നാട്ടിലെന്ന് സൂചന. പ്രതിക്കായി പൊലീസ് സംഘം തമിഴ്നാട്ടിലെത്തി തെരച്ചില്‍ ആരംഭിച്ചു. പ്രതിയെ ഉടൻ പിടികൂടുമെന്ന് അന്വേഷണ സംഘം പറഞ്ഞു.

പ്രതി പരാതിക്കാരിയുടെ ആൺ സുഹൃത്തിൻ്റെ കൂട്ടുകാരനാണെന്ന് പൊലീസ് നേരത്തെ വ്യക്തമാക്കിയിരുന്നു. ആൺ സുഹൃത്തിനെ കുറിച്ച് രഹസ്യവിവരം നൽകാനെന്ന് പറഞ്ഞാണ് ദീപു വീട്ടിലെത്തിയതെന്ന് പരാതിക്കാരി പൊലീസിനെ അറിയിച്ചിരുന്നു. കഴിഞ്ഞ ദിവസമാണ് കുളത്തൂരിലെ അപ്പാർട്ട്മെൻ്റിൽവെച്ച് സിവിൽ സർവീസ് വിദ്യാർഥിനിയെ ദീപു ബലാത്സംഗം ചെയ്തത്. അപ്പാർട്ട്മെൻ്റിലെത്തിയ പ്രതി ബലം പ്രയോഗിച്ച് മദ്യം കുടിപ്പിച്ച ശേഷം പീഡിപ്പിക്കുകയും, ദൃശ്യങ്ങൾ പകർത്തി ഭീഷണിപ്പെടുത്തിയതായും പെൺകുട്ടി പൊലീസിന് മൊഴി നൽകിയിരുന്നു. ആൺസുഹൃത്തിനൊപ്പമെത്തിയാണ് യുവതി പരാതി നൽകിയത്. സംഭവത്തിൽ കേസ് രജിസ്റ്റർ ചെയ്ത പൊലീസ് പ്രതിക്കായി തെരച്ചിൽ ഊർജിതമാക്കിയിരുന്നു. 

SCROLL FOR NEXT