പാലക്കാട് കൂറ്റനാട് അതിഥി തൊഴിലാളികൾ തമ്മിലുണ്ടായ ഏറ്റുമുട്ടലിൽ മൂന്ന് പേർക്ക് വെട്ടേറ്റു. ഉത്തർപ്രദേശ് സ്വദേശികളായ സുധീൻ, വിശാൽ, സുനിൽ എന്നിവർക്കാണ് വെട്ടേറ്റത്.
മദ്യപിച്ചുണ്ടായ ത൪ക്കമാണ് അക്രമത്തിൽ കലാശിച്ചതെന്നാണ് റിപ്പോർട്ട്. സംഭവത്തിൽ പ്രതിയും ഉത്തർപ്രദേശ് സ്വദേശിയുമായ നീരജ് പൊലീസിൽ കീഴടങ്ങി.