കൊയിലാണ്ടി ഗുരുദേവ കോളേജില്‍ വിദ്യാർഥികളും കോളേജ് പ്രിന്‍സിപ്പലും തമ്മിൽ സംഘർഷം. എസ്.എഫ്.ഐ പ്രവര്‍ത്തകരും പ്രിന്‍സിപ്പലും തമ്മിലുള്ള തർക്കത്തിനൊടുവിലാണ് സംഘർഷമുണ്ടായത്. ഹെൽപ്പ് ഡെസ്ക്ക് ഇടുന്നതുമായി ബന്ധപ്പെട്ട തർക്കമാണ് സംഘർഷത്തിൽ കലാശിച്ചത്. ബിരുദ ക്ലാസുകള്‍ക്കുള്ള അഡ്മിഷന്‍ നടന്നുകൊണ്ടിരിക്കെയാണ് സംഘർഷമുണ്ടായത്. പുറത്തുനിന്നുള്ളവരുള്‍പ്പെടെ ഒരു സംഘം ആൾക്കാർ തന്നെ ആക്രമിച്ചുവെന്ന് പ്രിൻസിപ്പൽ പറഞ്ഞു. തന്നെ സംരക്ഷിക്കാന്‍ ശ്രമിച്ച സഹപ്രവര്‍ത്തകരെയും ആക്രമികൾ മര്‍ദിക്കാന്‍ ശ്രമിച്ചുവെന്നും പ്രിൻസിപ്പൽ പറഞ്ഞു. പരിക്കേറ്റ പ്രിന്‍സിപ്പലിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു . എന്നാൽ, പ്രവർത്തകരെ പ്രിന്‍സിപ്പല്‍ മര്‍ദിക്കുകയായിരുവെന്നാണ് എസ്എഫ്ഐയുടെ ആരോപണം.