പാലക്കാട് മണ്ണാര്‍ക്കാട് എംഇഎസ് കോളേജില്‍ വിദ്യാര്‍ഥി സംഘര്‍ഷം.എംഎസ്എഫ് സംഘടിപ്പിച്ച ഫ്രഷേസ് ഡേ ആഘോഷത്തിനിടെ വിദ്യാര്‍ഥികള്‍ ഏറ്റുമുട്ടുകയായിരുന്നു. ചേരിതിരിഞ്ഞ് ഏറ്റുമുട്ടിയതോടെ പൊലീസ് സ്ഥലത്തെത്തി വിദ്യാര്‍ഥികളെ വിരട്ടിയോടിച്ചു. സംഘര്‍ഷത്തില്‍ കോളേജ് ഓഡിറ്റോറിയത്തിന്റെ പ്രവേശന കവാട ചുവരുകൾ ഭാഗികമായി തകർന്നു. എംഎസ്എഫ് മണ്ണാർക്കാട് കല്ലടി കോളജ് യൂണിറ്റ് നേതൃത്വത്തിലാണ് ഫ്രഷേസ് ഡേ സംഘടിപ്പിച്ചത്.
അതേസമയം, കോഴിക്കോട് കൊയിലാണ്ടി ഗുരുദേവ കോളേജില്‍ പ്രിൻസിപ്പലിനെ എസ്എഫ്ഐ പ്രവര്‍ത്തകര്‍ പൂട്ടിയിട്ടു. രണ്ട് മണിക്കൂറോളം പ്രിൻസിപ്പലിനെയും കൂടെയുള്ള മറ്റു അധ്യാപകരെയും പൂട്ടിയിട്ടു. കോളേജ് യൂണിയൻ തെരഞ്ഞെടുപ്പിനുള്ള നോമിനേഷൻ സ്വീകരിക്കുന്നത് സംബന്ധിച്ച തർക്കത്തെ തുടര്‍ന്നാണ് സംഭവം.