NEWSROOM

കൊല്ലത്ത് ഡിവൈഎഫ്ഐ നേതാക്കൾ തമ്മിൽ സംഘർഷം; തമ്മിലടിച്ചത് കൂത്തുപറമ്പ് രക്തസാക്ഷി ദിനാചരണത്തിന് എത്തിയവർ

അബാദ് ഫാഷ, വൈസ് പ്രസിഡൻ്റ് എസ്. സാബിർ, എസ്എഫ്ഐ ഏരിയാ പ്രസിഡൻ്റ് മഹേശ്വർ എന്നിവർ ചേർന്ന് തല്ലിയെന്നാണ് ആരോപണം

Author : ന്യൂസ് ഡെസ്ക്



കൊല്ലം കരുനാഗപ്പള്ളിയിൽ ഡിവൈഎഫ്ഐ നേതാക്കൾ തമ്മിൽ സംഘർഷം. കരുനാഗപ്പള്ളി പോക്കാട്ട് കൂത്തുപറമ്പ് രക്തസാക്ഷി ദിനാചരണത്തിന് എത്തിയവരാണ് തമ്മിലടിച്ചത്. ഡിവൈഎഫ്ഐ കരുനാഗപ്പള്ളി ബ്ലോക്ക് പ്രസിഡൻ്റ് ബി.കെ. ഹാഷിം, മേഖലാ ട്രഷറർ ഹാരീസ് എന്നിവർക്കാണ് മർദനമേറ്റത്.

ഒരു വിഭാഗം ഡിവൈഎഫ്ഐ പ്രവർത്തകർ വളഞ്ഞിട്ട് തല്ലിയെന്നാണ് പരാതി. ഡിവൈഎഫ്ഐ ബ്ലോക്ക് സെക്രട്ടറി കെ.എസ്. അബാദ് ഫാഷ, വൈസ് പ്രസിഡൻ്റ് എസ്. സാബിർ, എസ്എഫ്ഐ ഏരിയാ പ്രസിഡൻ്റ് മഹേശ്വർ എന്നിവർ ചേർന്ന് തല്ലിയെന്നാണ് ആരോപണം. പരുക്കേറ്റവർ താലൂക്ക് ആശുപത്രിയിൽ ചികിത്സ തേടി. 

SCROLL FOR NEXT