NEWSROOM

ആലപ്പുഴ കളക്ടറേറ്റിലേക്ക് ട്രാൻസ്ജെൻഡർ കോൺഗ്രസിന്റെ നേതൃത്വത്തിൽ നടത്തിയ മാർച്ചിൽ സംഘർഷം

പീഡനക്കേസിൽ ആരോപണം നേരിടുന്ന ബോർഡ് അംഗത്തെ സംരക്ഷിക്കുന്ന നിലപാടാണ് കളക്ടർ സ്വീകരിക്കുന്നതെന്ന് പ്രവർത്തകർ ആരോപിച്ചു

Author : ന്യൂസ് ഡെസ്ക്

ട്രാൻസ്ജെൻഡർ കോൺഗ്രസിന്റെ നേതൃത്വത്തിൽ ആലപ്പുഴ കളക്ടറേറ്റിലേക്ക് നടത്തിയ മാർച്ചിൽ സംഘർഷം. ട്രാൻസ്ജെൻഡർ ജസ്റ്റിസ് ബോർഡ് അംഗം ഋഗ്വേദിനെ പുറത്താക്കണമെന്ന് ആവശ്യപ്പെട്ടായിരുന്നു മാർച്ച്. പീഡനക്കേസിൽ ആരോപണം നേരിടുന്ന ബോർഡ് അംഗത്തെ സംരക്ഷിക്കുന്ന നിലപാടാണ് കളക്ടർ സ്വീകരിക്കുന്നതെന്ന് പ്രവർത്തകർ ആരോപിച്ചു.

ഗേറ്റിനു മുന്നിൽ കുത്തിയിരുന്ന് പ്രതിഷേധിച്ച പ്രവർത്തകരെ പൊലീസ് അറസ്റ്റ് ചെയ്തു നീക്കി.

SCROLL FOR NEXT