NEWSROOM

പെട്രോളും കൊടികളുമായെത്തി, ജീവനൊടുക്കുമെന്ന് ഭീഷണി; തിരുവനന്തപുരം നഗരസഭയിൽ പ്രതിഷേധവുമായി ശുചീകരണ തൊഴിലാളികൾ

വലിയ നാടകീയ രംഗങ്ങൾക്കാണ് രാവിലെ നഗരസഭ പരിസരം വേദിയായത്. കഴിഞ്ഞ 42 ദിവസമായി നഗരസഭ കവാടത്തിനു മുന്നിൽ പ്രതിഷേധം തുടർന്നുവന്ന ശുചീകരണ തൊഴിലാളികൾ ആത്മഹത്യാ ഭീഷണിയുമായി കവാടത്തിന് മുകളിൽ കയറി.

Author : ന്യൂസ് ഡെസ്ക്

തിരുവനന്തപുരം നഗരസഭ കവാടത്തിനു മുകളിൽ കയറി ശുചീകരണ തൊഴിലാളികളുടെ ആത്മഹത്യ ഭീഷണി. നാലു തൊഴിലാളികളാണ് കവാടത്തിനു മുകളിൽ കയറി പ്രതിഷേധിച്ചത്. നീണ്ട പരിശ്രമത്തിനൊടുവിൽ പോലീസ് ഇവരെ അനുനയിപ്പിച്ച് താഴെ ഇറക്കിയെങ്കിലും പ്രതിഷേധം തുടരാനാണ് ശുചീകരണ തൊഴിലാളികളുടെ തീരുമാനം . കഴിഞ്ഞദിവസം ലേബർ കമ്മീഷണറുമായി നടത്തിയ ചർച്ച പരാജയപ്പെട്ട സാഹചര്യത്തിലാണ് പ്രതിഷേധക്കാർ സമരം കടുപ്പിച്ചത്.


വലിയ നാടകീയ രംഗങ്ങൾക്കാണ് രാവിലെ നഗരസഭ പരിസരം വേദിയായത്. കഴിഞ്ഞ 42 ദിവസമായി നഗരസഭ കവാടത്തിനു മുന്നിൽ പ്രതിഷേധം തുടർന്നുവന്ന ശുചീകരണ തൊഴിലാളികൾ ആത്മഹത്യാ ഭീഷണിയുമായി കവാടത്തിന് മുകളിൽ കയറി. നാല് തൊഴിലാളികളാണ് പെട്രോൾ നിറച്ച കുപ്പി കളുമായി കവാടത്തിനു മുകളിൽ ഇരുപ്പുറപ്പിച്ചത്. ഏറെ പരിശ്രമത്തിനും അനുനയ ചർച്ചയ്ക്കും ശേഷം പോലീസും ഫയർഫോഴ്സും ചേർന്ന് തൊഴിലാളികളെ സുരക്ഷിതരായി താഴെ ഇറക്കി.

Also Read; സംസ്ഥാനത്ത് ഭീതി വിതച്ച് കുറുവാ സംഘം; വല വിരിച്ച് പൊലീസ്

ഇദ്ദേഹത്തെ പോലീസ് അറസ്റ്റ് ചെയ്ത് നീക്കാൻ ശ്രമിക്കുന്നതിനിടെ അത് തടഞ്ഞ് വീണ്ടും തൊഴിലാളികളുടെ പ്രതിഷേധം . തുടർന്ന് സ്ത്രീകൾ ഉൾപ്പെടെയുള്ള തൊഴിലാളികൾ നഗരസഭ കവാടത്തിനുള്ളിൽ തള്ളിക്കയറി കുത്തിയിരുന്ന് പ്രതിഷേധിച്ചു.



ഒരു മണിക്കൂറിനകം അറസ്റ്റ് ചെയ്തവരെ വിട്ടയക്കാം എന്ന പോലീസിന്റെ ഉറപ്പിലാണ് പ്രതിഷേധക്കാർ തണുന്നത്. കഴിഞ്ഞദിവസം നടന്ന ചർച്ചയിൽ ആരോഗ്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ഗായത്രി ബാബു ജാതീയമായി അധിക്ഷേപിച്ചു എന്നാരോപിച്ചാണ് ശുചീകരണ തൊഴിലാളികൾ സമരം കടുപ്പിച്ചത്. വാഹനങ്ങൾ പിടിച്ചെടുക്കുന്നത് അവസാനിപ്പിക്കും വരെ സമരം തുടരാനാണ് ശുചീകരണ തൊഴിലാളികളുടെ തീരുമാനം.

SCROLL FOR NEXT