മുഖ്യമന്ത്രി പിണറായി വിജയൻ 
NEWSROOM

അധ്യാപകർ അന്ധവിശ്വാസത്തിൻ്റെ പ്രചാരകരാകുന്നു; വിമർശിച്ച് മുഖ്യമന്ത്രി

ലോകത്തിന് മുന്നിൽ ചൂണ്ടിക്കാട്ടാവുന്ന ശാസ്ത്രഞ്ജൻമാരെ സൃഷ്ടിക്കാൻ സാധിക്കുന്നില്ല

Author : ന്യൂസ് ഡെസ്ക്

വിദ്യാഭ്യാസ മേഖലയിലെ ചില വിഷയങ്ങളിൽ കേരളത്തിൻ്റെ പ്രകടനം പിന്നിലാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ശാസ്ത്ര, ഗണിത മേഖലയിൽ മികവ് വർധിപ്പിക്കണം. പത്താം ക്ലാസ് പാസ്സായവരുടെ മികവ് പരിശോധിക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു.

കെഎസ്റ്റിഎ മികവ് 2024 ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി. പെതു വിദ്യാലയങ്ങളിൽ പഠിക്കുന്ന വിദ്യാർഥികളുടെ പ്രാവിണ്യം വർദ്ധിപ്പിക്കാനുള്ള പദ്ധതികൾ ആവിഷ്കരിച്ചിട്ടുണ്ട്. അക്കാദമിക് സമൂഹത്തിനും അത് പോലെ പൊതു സമൂഹത്തിനും ഗുണം ചെയ്യുന്നതാണ് മികവ് എന്ന പരിപാടി. ചില വിഷയങ്ങളിൽ നമ്മുടെ പ്രകടനം പിന്നിലാണ്. പ്രത്യേകിച്ച് ശാസ്ത്രിയ മേഖലയിൽ. . ഗണിത ശാസ്ത്രത്തിൽ മികവ് വർദ്ധിപ്പിക്കണമെന്നും ലോകത്തിന് മുന്നിൽ ചൂണ്ടിക്കാട്ടാവുന്ന ശാസ്ത്രഞ്ജൻമാരെ സൃഷ്ടിക്കാൻ സാധിക്കുന്നില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.

നമ്മുടെ പ്രാഥാമിക ഭാഷ മലയാളമാവണം. ഒപ്പം ഇംഗ്ലീഷ് ഭാഷയിലും മികവ് ഉണ്ടാവണം. പത്താം ക്ലാസിൽ മികച്ച വിജയം ഉണ്ട്. പക്ഷെ വിജയിക്കുന്നവരുടെ മികവ് കൂടി മനസ്സിലാക്കണം. എല്ലാ മത്സര പരീക്ഷകളെയും ആത്മ വിശ്വാസത്തോടെ സമീപ ക്കാൻ വിദ്യാർഥികളെ പ്രപ്തരാക്കണം. അധ്യാപകർ തന്നെ അന്ധവിശ്വാസികളുടെ പ്രചാരകരും വിവേചനങ്ങളുടെ ഉപഭോക്താക്കളുമായി മാറുകയാണ്. അവരെ തിരുത്താൻ പുരോഗമന ചിന്താഗതിക്കാരായ അധ്യാപക സംഘടനകൾക്ക് സാധിക്കണമെന്ന് പിണറായി വിജയൻ കൂട്ടിച്ചേർത്തു. പൊതു സമൂഹത്തിൻ്റ പിന്തുണ ലഭിക്കുന്ന വിധം പരിപാടികൾ ക്രമീകരിക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു.

SCROLL FOR NEXT