മുഖ്യമന്ത്രി എഡിജിപിയെ സംരക്ഷിക്കുന്നത് കസേര സംരക്ഷിക്കാനാണെന്ന് ബിജെപി ദേശീയ നിർവാഹക സമിതി അംഗം പി.കെ. കൃഷ്ണദാസ്. ഇപ്പോൾ പ്രഖ്യാപിച്ച അന്വേഷണം പ്രഹസനം മാത്രമാണെന്നും അൻവറിന്റെ ആരോപണത്തിന്റെ അടിസ്ഥാനത്തിൽ മുഖ്യമന്ത്രി രാജി വെക്കണമെന്നും പി.കെ. കൃഷ്ണദാസ് ആവശ്യപ്പെട്ടു.
മുഖ്യമന്ത്രി എഡിജിപിയെ ഭയക്കുന്നു. എഡിജിപി മന്ത്രിമാരുടെ ഫോൺ ചോർത്തിയത് മുഖ്യമന്ത്രിക്ക് വേണ്ടിയെന്നും സിപിഎമ്മിന്റെ അനിവാര്യമായ പതനം ആരംഭിച്ചെന്നും കൃഷ്ണദാസ് പറഞ്ഞു. മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവും തമ്മിൽ അന്തർധാരയെന്ന് തനിക്ക് സംശയമുണ്ടെന്നും സിപിഎം ശ്രമിക്കുന്നത് ചില വിഭാഗങ്ങളെ പ്രീണിപ്പിക്കാനാണെന്നും കൃഷ്ണദാസ് വിമർശിച്ചു.
Read More: മുഖ്യമന്ത്രി കുറ്റവാളികളെ സംരക്ഷിക്കുന്നുവെന്ന് കെ. സുരേന്ദ്രൻ; മാർക്സിസ്റ്റ് ആണെങ്കിൽ അന്വേഷണം സിബിഐയെ ഏൽപ്പിക്കണമെന്ന് ശോഭ സുരേന്ദ്രൻ
എഡിജിപിക്കെതിരായ അന്വേഷണം കേന്ദ്ര ഏജൻസി അന്വേഷിക്കണമെന്നും പി.കെ. കൃഷ്ണദാസ് ആവശ്യപ്പെട്ടു. ബിജെപി നേതാവിനെ കണ്ട ഇ.പി. ജയരാജനെ എൽഡിഎഫ് കൺവീനർ സ്ഥാനത്ത് നിന്നു നീക്കിയെന്നാൽ, മുസ്ലീംലീഗ് നേതാക്കളുമായി കൂടിക്കാഴ്ച നടത്തിയവർക്കെതിരെ നടപടി എടുത്തില്ലെന്നും കൃഷ്ണദാസ് ആരോപിച്ചു.