ഫയൽ ചിത്രം 
NEWSROOM

'പ്രിയപ്പെട്ട സഖാവിന് പിറന്നാള്‍ ആശംസകള്‍'; വിഎസ്സിന് ആശംസകള്‍ നേര്‍ന്ന് പിണറായി വിജയന്‍

Author : ന്യൂസ് ഡെസ്ക്

വിഎസ് അച്യുതാനന്ദന് പിറന്നാള്‍ ആശംസകള്‍ നേര്‍ന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. 'പ്രിയപ്പെട്ട സഖാവ് വി എസ്സിന് പിറന്നാള്‍ ആശംസകള്‍' ഫെയ്‌സ്ബുക്കില്‍ പിണറായി വിജയന്‍ കുറിച്ചു. 


കേരളത്തിന്റെ വിപ്ലവ ചരിത്രത്തിലെ ജ്വലിക്കുന്ന ഏടാണ് വിഎസ്സിന്റെത്. മുന്‍ മുഖ്യമന്ത്രിയുടെ നൂറ്റിയൊന്നാം പിറന്നാളാണ് ഇന്ന്. ശാരീരിക അവശതകള്‍ മൂലം കഴിഞ്ഞ അഞ്ച് വര്‍ഷമായി പൊതുവേദികളില്‍ നിന്ന് വിട്ടുനില്‍ക്കുകയാണ് അദ്ദേഹം.


സഖാവിന് പിറന്നാള്‍ ആശംസകള്‍ നേരാന്‍ മന്ത്രിമാരായ വി. ശിവന്‍കുട്ടിയും ജി.ആര്‍. അനിലും സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദനും വിഎസ്സിന്റെ വീട്ടില്‍ എത്തി. തിരുവനന്തപുരം ലോ കോളേജ് ജംഗ്ഷനിലെ വേലിയ്ക്കകത്ത് വീട്ടിലാണ് എത്തിയത്.


വിഎസ് സ്മാര്‍ട്ടായി ഇരിക്കുന്നുവെന്ന് മകന്‍ വി.എ. അരുണ്‍ കുമാര്‍ മാധ്യമങ്ങളോട് പറഞ്ഞു. അണുബാധ വരാതെ സൂക്ഷിക്കേണ്ടതിനാല്‍ വീട്ടിനുള്ളില്‍ അടച്ചുള്ള ജീവിതമാണ് ഡോക്ടര്‍ നിര്‍ദേശിച്ചിരിക്കുന്നത്. എന്നാല്‍, അച്ഛന് അത് വിഷമമാണെന്നും അരുണ്‍ കുമാര്‍ പറഞ്ഞു. രാവിലെയും വൈകിട്ടും പത്രം വായിച്ചു കൊടുക്കും. ടിവിയും കാണുമെന്നും അരുണ്‍ കുമാര്‍ പറഞ്ഞു.

SCROLL FOR NEXT