സിഎംആർഎൽ- എക്‌സാലോജിക് ഇടപാടുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയൻറെ മകള്‍ വീണ വിജയനും കമ്പനിയും 1.75 കോടി രൂപ കൈപ്പറ്റിയതുമായി ബന്ധപ്പെട്ട കേസിൽ, മാത്യൂ കുഴല്‍നാടന്‍ എംഎല്‍എയുടെ റിവിഷന്‍ ഹര്‍ജിയിൽ ഹൈക്കോടതി വിധി പറയുന്നത് മാറ്റി. രണ്ട് റിവിഷന്‍ ഹര്‍ജികളിലും ഹൈക്കോടതി സിംഗിള്‍ ബെഞ്ച് പിന്നീട് വിധി പറയും. ജി. ഗിരീഷ് ബാബുവിന്റെ ഹര്‍ജിയിലും ഇന്നലെ വാദം പൂര്‍ത്തിയാക്കിയെങ്കിലും, വിധി പറയാന്‍ മാറ്റിവെച്ചു.
അതേസമയം, സര്‍ക്കാര്‍ കമ്പനികള്‍ സിഎംആര്‍എല്ലുമായി കരാര്‍ ഉണ്ടാക്കിയത് യുഡിഎഫ് കാലത്താണെന്നും ഡിജിപി കോടതിയെ അറിയിച്ചിരുന്നു. സ്വകാര്യ കമ്പനികള്‍ക്ക് ഖനനാനുമതി നല്‍കിയത് യുഡിഎഫ് സര്‍ക്കാരിന്റെ കാലത്താണെന്നും. സ്വകാര്യ മേഖലയില്‍ ഖനനം അനുവദിക്കില്ലെന്ന് ഇടതു സര്‍ക്കാര്‍ പരസ്യ നിലപാടെടുത്തുവെന്നും, മുന്‍ മുഖ്യമന്ത്രി വി.എസ് അച്യുതാനന്ദന്‍ ഇക്കാര്യം പരസ്യമായി പറഞ്ഞിരുന്നുവെന്നും, സ്വകാര്യ കമ്പനിയുടെ ഖനനാനുമതി ആവശ്യം ഇടത് സര്‍ക്കാര്‍ തള്ളിയെന്നുമുള്ള വാദങ്ങൾ വിജിലന്‍സ് അന്വേഷണത്തെ എതിര്‍ക്കുന്നതിനായി സർക്കാർ കോടതിയില്‍ മുൻപ് അവതരിപ്പിച്ചിരുന്നു.