NEWSROOM

കടലക്കറിയിൽ പാറ്റ; കാഞ്ഞിരപ്പള്ളി ജനറൽ ആശുപത്രി ക്യാൻ്റീനിനെതിരെ വീണ്ടും പരാതി

രണ്ട് മാസം മുമ്പ് ബിരിയാണിയിൽ പുഴുവിനെ കണ്ടതിനെ തുടർന്ന് പൂട്ടിയ ക്യാൻ്റീനാണ് വീണ്ടും തുറന്നത്

Author : ന്യൂസ് ഡെസ്ക്

കോട്ടയം കാഞ്ഞിരപ്പള്ളിയിൽ ആശുപത്രി കാൻ്റീനിൽ ഭക്ഷണത്തിൽ പാറ്റ. കാഞ്ഞിരപ്പള്ളി ഗവൺമെൻ്റ് ആശുപത്രി ക്യാൻ്റീനിൽ നിന്ന് വാങ്ങിയ കടലക്കറിയിലാണ് പാറ്റയെ കണ്ടത്. രണ്ട് മാസം മുമ്പ് ബിരിയാണിയിൽ പുഴുവിനെ കണ്ടതിനെ തുടർന്ന് പൂട്ടിയ ക്യാൻ്റീനാണ് വീണ്ടും തുറന്നത്. 

നേരത്തെ വൃത്തിഹീനമായ സാഹചര്യത്തിലാണ് ആശുപത്രി ക്യാൻ്റീൻ പ്രവർത്തിക്കുന്നതെന്ന് ചൂണ്ടിക്കാട്ടി യുവാവ് നൽകിയ പരാതിയിലാണ് പഞ്ചായത്ത് അധികൃതർ അടച്ചു പൂട്ടിച്ചത്. പോസ്റ്റുമോർട്ടം നടത്തുന്ന മുറിയോട് ചേർന്നാണ് ക്യാന്‍റീൻ പ്രവർത്തിക്കുന്നത്. ജീവനക്കാർക്ക് ഹെൽത്ത് കാർഡ് ഇല്ലാതെയായിരുന്നു പ്രവർത്തനമെന്നും അന്വേഷണത്തിൽ കണ്ടെത്തിയിരുന്നു.

SCROLL FOR NEXT