NEWSROOM

കോയമ്പത്തൂരില്‍ കോളേജില്‍ മോഷണക്കുറ്റം ആരോപിച്ച് സീനിയർ വിദ്യാര്‍ഥിക്ക് മര്‍ദനം; 13 വിദ്യാര്‍ഥികള്‍ക്ക് സസ്‌പെന്‍ഷന്‍

നിര്‍ബന്ധിച്ച് മുട്ടുകുത്തി നിര്‍ത്തുന്നതിന്റെയും ചുറ്റും വിദ്യാര്‍ഥികള്‍ നിന്ന് സീനിയർ വിദ്യാർഥിയുടെ കൈപൊന്തിച്ചു നിര്‍ത്തുന്നതിന്റെയുമായിരുന്നു പറത്തുവന്ന ദൃശ്യങ്ങള്‍.

Author : ന്യൂസ് ഡെസ്ക്


തമിഴ്‌നാട് കോയമ്പത്തൂരില്‍ സീനിയര്‍ വിദ്യാര്‍ഥിയെ മോഷണക്കുറ്റമാരോപിച്ച് മര്‍ദിച്ചു. സംഭവത്തില്‍ 13 ഡിഗ്രി വിദ്യാര്‍ഥികള്‍ക്ക് സസ്‌പെന്‍ഷന്‍. നെഹ്‌റു ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജിയില്‍ മാര്‍ച്ച് 20നാണ് സംഭവം.

വിദ്യാര്‍ഥിയെ മര്‍ദിക്കുന്നതിന്റെ ദൃശ്യങ്ങളും പുറത്തുവന്നിരുന്നു. നിര്‍ബന്ധിച്ച് മുട്ടുകുത്തി നിര്‍ത്തുന്നതിന്റെയും ചുറ്റും വിദ്യാര്‍ഥികള്‍ നിന്ന് കൈപൊന്തിച്ചു നിര്‍ത്തുന്നതിന്റെയുമായിരുന്നു പറത്തുവന്ന ദൃശ്യങ്ങള്‍.

തന്റെ ഇടത് കൈ വേദനക്കുന്നെന്ന് പറഞ്ഞ് കരഞ്ഞ് അപേക്ഷിക്കുന്നുണ്ടായിരുന്നു. ഒരു തവണ വിദ്യാര്‍ഥി നിലത്ത് വീഴുന്നതും വീഡിയോയില്‍ കാണാം.

ഇന്‍സ്റ്റിറ്റ്യൂട്ടിലെ ചീഫ് വാര്‍ഡന്‍ ഡോ. മഹേശ്വരന്‍ വാര്‍ത്ത സ്ഥിരീകരിക്കുകയും വിദ്യാര്‍ഥികള്‍ക്കെതിരെ ഉടന്‍ നടപടി എടുത്തതായും അറിയിച്ചു. സംഭവം അന്വേഷിക്കാന്‍ കമ്മിറ്റിയെ നിയമിച്ചതായും അദ്ദേഹം പറഞ്ഞു.

സസ്‌പെന്‍ഡ് ചെയ്ത വിദ്യാര്‍ഥികളെ അവരുടെ രക്ഷിതാക്കള്‍ക്കൊപ്പം അന്വേഷണ കമ്മിറ്റിക്ക് മുന്നില്‍ ഹാജരാകാന്‍ നിര്‍ദേശിച്ചിട്ടുണ്ട്. സംഭവത്തിന്റെ ഗൗരവം കണക്കിലെടുത്ത് പൊലീസില്‍ അറിയിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.



SCROLL FOR NEXT