NEWSROOM

നടൻ കപിൽ ശർമയ്ക്ക് വധഭീഷണി; ഇ-മെയിൽ എത്തിയത് പാകിസ്താനിൽ നിന്ന്

രാജ്പാൽ യാദവ്, സുഗന്ധ മിശ്ര, റെമോ ഡിസൂസ തുടങ്ങിയവ‍ർക്കും സമീപകാലത്ത് ഭീഷണി സന്ദേശങ്ങൾ ലഭിച്ചിരുന്നു

Author : ന്യൂസ് ഡെസ്ക്

നടനും ടെലിവിഷന്‍ അവതാരകനുമായ കപിൽ ശർമയ്ക്ക് വധഭീഷണി. പാകിസ്താനിൽ നിന്ന് ഇ-മെയിൽ വഴിയാണ് ഭീഷണി സന്ദേശം ലഭിച്ചത്. സംഭവത്തിൽ താരം പരാതി നൽകിട്ടുണ്ട്. മുംബൈ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. രാജ്പാൽ യാദവ്, സുഗന്ധ മിശ്ര, റെമോ ഡിസൂസ തുടങ്ങിയവ‍ർക്കും സമീപകാലത്ത് ഭീഷണി സന്ദേശങ്ങൾ ലഭിച്ചിരുന്നു.

ഭാരതീയ ന്യായ സംഹിതയിലെ സെക്ഷൻ 351(3) പ്രകാരം അജ്ഞാതനായ ഒരാൾക്കെതിരെ അംബോലി പൊലീസിൽ എഫ്‌ഐആർ രജിസ്റ്റർ ചെയ്തിട്ടുണ്ട്. പാകിസ്താനിൽ നിന്നാണ് ഭീഷണി ഇമെയിൽ അയച്ചതെന്ന് പൊലീസ് പറഞ്ഞു.

"നിങ്ങളുടെ സമീപകാല പ്രവർത്തനങ്ങൾ ഞങ്ങൾ നിരീക്ഷിച്ചുകൊണ്ടിരിക്കുകയാണ്, ഒരു സെൻസിറ്റീവ് വിഷയം നിങ്ങളുടെ ശ്രദ്ധയിൽപ്പെടുത്തേണ്ടത് പ്രധാനമാണെന്ന് ഞങ്ങൾ വിശ്വസിക്കുന്നു. ഇത് ഒരു പബ്ലിസിറ്റി സ്റ്റണ്ടോ നിങ്ങളെ ഉപദ്രവിക്കാനുള്ള ശ്രമമോ അല്ല, ഈ സന്ദേശം അതീവ ഗൗരവത്തോടെയും രഹസ്യസ്വഭാവത്തോടെയും കൈകാര്യം ചെയ്യാൻ ഞങ്ങൾ നിങ്ങളോട് അഭ്യർത്ഥിക്കുന്നു" എന്നാണ് ഇമെയിലിൽ പറയുന്നത്. ബിഷ്ണു എന്ന പേരിലാണ് മെയിൽ വന്നിരിക്കുന്നത്.



പൊലീസ് റിപ്പോർട്ട് പ്രകാരം, എട്ട് മണിക്കൂറിനുള്ളിൽ സെലിബ്രിറ്റികളുടെ ഭാ​ഗത്തുനിന്നും മറുപടി ലഭിച്ചില്ലെങ്കിൽ വ്യക്തിപരവും തൊഴിൽപരവുമായ പ്രത്യാഘാതങ്ങൾ നേരിടേണ്ടിവരുമെന്നാണ് മെയിലിൽ പറയുന്നത്. കപിൽ ശർമയെ കൂടാതെ രാജ്പാൽ യാദവ്, സുഗന്ധ മിശ്ര, റെമോ ഡിസൂസ എന്നിവരും പൊലീസിൽ പരാതി നൽകിയിരുന്നു. സെലിബ്രിറ്റികൾ ഒന്നിനുപുറകെ ഒന്നായി ആക്രമണത്തിന് ഇരയാകുന്നതിനാൽ മുംബൈ പോലീസ് പരാതികൾ അതീവ ​ഗൗരവത്തോടെ അന്വേഷിച്ചുവരികയാണ്.

SCROLL FOR NEXT