NEWSROOM

പാവങ്ങളുടെ പടത്തലവന് സല്യൂട്ട്; ഇതിഹാസ കമ്മ്യൂണിസ്റ്റ് നായകന് പിറന്നാൾ ആശംസകളുമായി സിപിഎം കേന്ദ്ര കമ്മിറ്റി

വി.എസ് പാർട്ടിക്ക് പ്രചോദനമായ സോഷ്യലിസ്റ്റ് നേതാവാണെന്നും ആശംസയിൽ പറയുന്നു

Author : ന്യൂസ് ഡെസ്ക്

പാവങ്ങളുടെ പടത്തലവൻ, ചൂഷണത്തിനെതിരെ പോരാടിയ യോദ്ധാവ്, പടവെട്ടിയ സോഷ്യലിസ്റ്റ് ... 101ാം ജന്മദിനത്തിൽ മുന്‍ മുഖ്യമന്ത്രി വിഎസിന് പലവിധ വിശേഷണങ്ങളോടെ ആശംസകൾ നേർന്ന് സിപിഎം കേന്ദ്ര കമ്മിറ്റി. വിഎസ് പാർട്ടിയുടെ പ്രചോദനമാണെന്നും സഖാവിന് സല്യൂട്ട് എന്നും ഫെയ്സ്ബുക്ക് കുറുപ്പിൽ പറയുന്നു.

ആരോഗ്യപ്രശ്നങ്ങളെ തുടർന്ന് പൊതുരംഗത്തു നിന്നു മാറിനിൽക്കുന്ന വിഎസ്സിന് ആശംസകൾ നേർന്ന് രാഷ്ട്രീയ രംഗത്തു നിന്ന്  നിരവധി പേരാണ് രംഗത്തെത്തിയത്. മുഖ്യമന്ത്രി പിണറായി വിജയനും അദ്ദേഹത്തിന് ആശംസകളറിയിച്ചു. പ്രിയപ്പെട്ട സഖാവ് വിഎസ്സിന് പിറന്നാള്‍ ആശംസകള്‍ എന്നാണ് മുഖ്യമന്ത്രി പിണറായി വിജയന്‍ ഫെയ്സ്ബുക്കിൽ കുറിച്ചത്. സഖാവ് വിഎസ്... വിപ്ലവ സൂര്യന് പിറന്നാള്‍ ആശംസകള്‍ എന്ന് വിഎസ്സിനൊപ്പമുള്ള ചിത്രം പങ്കുവെച്ച് മന്ത്രി വി. ശിവന്‍കുട്ടിയും ആശംസകളറിയിച്ചു.

വിഎസിന് 101 വയസ് തികയുന്ന ഈ കാലഘട്ടത്തിൽ അദ്ദേഹത്തിനൊപ്പം ജീവിച്ചിരിക്കാൻ കഴിയുന്നു എന്നുള്ളത് അഭിമാനകരമായ കാര്യമാണെന്നാണ് മുൻ മന്ത്രി ജി. സുധാകരൻ്റെ പ്രതികരണം. കഴിഞ്ഞ 54 വർഷങ്ങളായി അദ്ദേഹത്തോടൊപ്പം പല നിലകളിൽ പ്രവർത്തിക്കാൻ കഴിഞ്ഞു എന്നുള്ളത് അഭിമാനത്തിന് മാറ്റുകൂട്ടുന്നു. പാർട്ടി സംഘാടകനായും എംഎൽഎആയും മന്ത്രിയായും അയൽപക്കക്കാരനായും പാർട്ടിയുടെ സമുന്നത ദേശീയ നേതാവിന് കീഴിലായി പ്രവർത്തിക്കാൻ കഴിഞ്ഞു എന്നുള്ളത് അപൂർവ്വ ഭാഗ്യമാണ്. വിഎസ്സിന് പകരം വി എസ് മാത്രമേയുള്ളൂ എന്നാണ് സുധാകരൻ ഫെയ്സ്ബുക്കിൽ കുറിച്ചത്.

SCROLL FOR NEXT