തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ശസ്ത്രക്രിയ കഴിഞ്ഞ് ഐസിയുവിൽ കിടന്ന യുവതിയെ അതിക്രമിച്ചതായി പരാതി. സംഭവത്തിൽ ഓർത്തോപീഡിക്സ് വിഭാഗം ജീവനക്കാരൻ ദിൽകുമാറിനെ പൊലീസ് അറസ്റ്റ് ചെയ്തു. പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
ഇടുപ്പിൽ ശസ്ത്രക്രിയ കഴിഞ്ഞ യുവതിക്കു നേരെയാണ് അതിക്രമം. യൂറിൻ ബാഗ് മാറ്റുന്നതിനിടെ ആശുപത്രിയിലെ അറ്റന്‍ഡറായ ദിൽകുമാര്‍ യുവതിയെ കടന്നുപിടിച്ചെന്നാണ് പരാതി. സംഭവത്തെ തുടര്‍ന്ന് ദിൽകുമാറിനെ ആശുപത്രി സൂപ്രണ്ട് ഡോ. ബി.എസ്. സുനിൽകുമാർ സസ്പെൻഡ് ചെയ്തു.