കൊച്ചിയിൽ 17 വയസുകാരൻ്റെ കൈ പൊലീസ് തല്ലിയൊടിച്ചതായി പരാതി. എല്ല് വളയുന്ന സ്കോളിയോസിസ് രോഗമുള്ള 17 വയസുകാരനെയാണ് അതിക്രൂരമായി മർദിച്ചത്. എറണാകുളം നോർത്ത് സ്റ്റേഷനിലെ പൊലീസ് ഉദ്യോഗസ്ഥരാണ് കുട്ടിയെ മർദിച്ചത്.
അഞ്ച് പൊലീസുകാർ ചേർന്ന് നിലത്ത് കിടത്തി തലയിൽ ചവിട്ടിയാണ് കൈ രണ്ടും തല്ലിയൊടിച്ചതെന്നും 17 കാരൻ ന്യൂസ് മലയാളത്തോട് പറഞ്ഞു. മഫ്തി പൊലീസുകാരനെ മർദിച്ചു എന്നാരോപിച്ചാണ് കുട്ടിയുടെ കൈ തല്ലി ഒടിച്ചതെന്നാണ് പരാതി.
പിറകെ നടന്ന് വീഡിയോ എടുത്തപ്പോഴാണ് പ്രതികരിച്ചതെന്നാണ് 17 വയസുകാരൻ പറയുന്നത്. 17 വയസുകാരൻ്റെ കൈ തല്ലി ഒടിച്ചത് പൊലീസ് ഫോണിൽ വിളിച്ച് കേൾപ്പിച്ചുവെന്ന് കുട്ടിയുടെ അമ്മ. പൊലീസ് മർദിച്ചത് പിതാവ് നഷ്ട്ടപ്പെട്ട കുട്ടിയെ എന്നും വിഷാദ രോഗിയെന്നും 17 കാരൻ്റെ അമ്മ പറയുന്നു.