NEWSROOM

പരീക്ഷയെഴുതാൻ പോയവർ തിരിച്ചെത്തിയില്ല; മലപ്പുറത്ത് പ്ലസ് ടു വിദ്യാർഥിനികളെ കാണാതായതായി പരാതി

താനൂർ ദേവദാർ ഹയർ സെക്കൻഡറി സ്കൂളിലെ വിദ്യാർഥികളാണ് ഇരുവരും

Author : ന്യൂസ് ഡെസ്ക്


മലപ്പുറം താനൂരിൽ പ്ലസ് ടു വിദ്യാർത്ഥിനികളെ കാണാതായതായി പരാതി. അശ്വതി, ഫാത്തിമ ഷഹദ എന്നീ വിദ്യാർഥികളെയാണ് കാണാതായത്. കഴിഞ്ഞ ദിവസം ഉച്ചയോടെയാണ് ഇവരെ കാണാതായത്. താനൂർ ദേവദാർ ഹയർ സെക്കൻഡറി സ്കൂളിലെ വിദ്യാർഥികളാണ് ഇരുവരും. പരീക്ഷയെഴുതാൻ പോയ വിദ്യാർഥിനികൾ സ്‌കൂളിലെത്തിയിരുന്നില്ല. ഇരുവരും ഇന്നലെ പരീക്ഷയും എഴുതിയിട്ടില്ലെന്ന് സ്കൂൾ അധികൃതർ അറിച്ചു.

SCROLL FOR NEXT