NEWSROOM

വിശ്വാസം മറയാക്കി ആദിവാസി സ്ത്രീയെ ക്രൂരബലാത്സംഗം ചെയ്തതായി പരാതി; പ്രതിയെ കസ്റ്റഡിയിലെടുത്ത് പൊലീസ്

"വിശ്വാസിയായ തന്നെ അന്ധവിശ്വാസം പറഞ്ഞ് പേടിപ്പിച്ച് ഉപയോഗിക്കുകയായിരുന്നു. പുറത്തു പറഞ്ഞാല്‍ കൊന്നുകളയുമെന്നും ഭീഷണിപ്പെടുത്തി"

Author : ന്യൂസ് ഡെസ്ക്


വിശ്വാസം മറയാക്കി ആദിവാസി സ്ത്രീയെ ക്രൂരമായി ബലാത്സംഗം ചെയ്തതായി പരാതി. തിരുനെല്ലി സ്വദേശിയായ 40കാരിയാണ് തിരുനെല്ലി പൊലീസില്‍ പരാതി നല്‍കിയത്. തിരുനെല്ലി കാട്ടികുളം പുളിമൂട് സ്വദേശി വര്‍ഗീസിനെതിരെയാണ് പരാതി.



ഒരു വര്‍ഷം മുമ്പ് തിരുനെല്ലി പൊലീസില്‍ പരാതി നല്‍കിയെങ്കിലും ഒത്തുതീര്‍പ്പാക്കിയെന്നും യുവതി ആരോപിക്കുന്നു. മാനസികാസ്വാസ്ഥ്യം ഉണ്ടായിരുന്ന തന്നെ ഇതു മറയാക്കിയാണ് പരിചയക്കാരനായ ഇയാള്‍ നിരന്തരം ലൈംഗികമായി ഉപദ്രവിച്ചു കൊണ്ടിരുന്നതെന്നും യുവതി പറയുന്നു.

വിശ്വാസിയായ തന്നെ അന്ധവിശ്വാസം പറഞ്ഞു പേടിപ്പിച്ച് ഉപയോഗിക്കുകയായിരുന്നു. പുറത്തു പറഞ്ഞാല്‍ തന്നെ കൊന്നുകളയുമെന്ന് ഭീഷണിപ്പെടുത്തിയതായും വീട്ടമ്മ പറഞ്ഞു. വീട്ടമ്മയുടെ പരാതിയില്‍ തിരുനെല്ലി പൊലീസ് മൊഴിയെടുത്തു.



സംഭവത്തില്‍ പ്രതിയായ വര്‍ഗീസിനെ തിരുനെല്ലി പൊലീസ് കസ്റ്റഡിയില്‍ എടുത്തു. സംഭവത്തില്‍ കര്‍ശന നടപടി സ്വീകരിക്കുമെന്ന് പട്ടികവര്‍ഗ വകുപ്പ് മന്ത്രി ഒ.ആര്‍. കേളു നേരത്തെ പറഞ്ഞിരുന്നു. ആദിവാസി ചൂഷകരെ വെറുതെ വിടില്ലെന്നും മന്ത്രി പറഞ്ഞു.

SCROLL FOR NEXT