NEWSROOM

ആക്‌സിഡന്റ് പറ്റിയ രോഗിയുടെ ഓപ്പറേഷനായി 30000 രൂപ അധികം ചോദിച്ചു; കോഴിക്കോട് KMCT ആശുപത്രിക്കെതിരെ കുടുംബം

പണം തരാമെന്നും ബിൽ വേണം എന്നും ആവശ്യപ്പെട്ടപ്പോൾ ബിൽ തരാൻ പറ്റില്ല എന്ന് കെഎംസിടി അധികൃതർ പറഞ്ഞതായും ബന്ധുക്കൾ ആരോപിക്കുന്നു

Author : ന്യൂസ് ഡെസ്ക്


കോഴിക്കോട് മുക്കം കെഎംസിടി മെഡിക്കൽ കോളേജ് ഓപ്പറേഷനായി അധികം പണം ആവശ്യപ്പെട്ടതായി പരാതി. ആക്‌സിഡന്റിൽ കാലിനു ഗുരുതര പരിക്കേറ്റ് ചികിത്സക്കായെത്തിയ യുവാവിനോടാണ് കെഎംസിടി അധികൃതർ 30000 രൂപ അധികം ആവശ്യപ്പെട്ടത്. കൂടരഞ്ഞി സ്വദേശി സൈബു ചെറിയാനാണ് ദുരനുഭവമുണ്ടായത്.

പണം തരാമെന്നും ബിൽ വേണം എന്നും ആവശ്യപ്പെട്ടപ്പോൾ ബിൽ തരാൻ പറ്റില്ല എന്ന് കെഎംസിടി അധികൃതർ പറഞ്ഞതായും ബന്ധുക്കൾ ആരോപിക്കുന്നു. രാവിലെ 10 മണിക്ക് ആശുപത്രിയിൽ എത്തിച്ച രോഗിക്ക് വൈകിട്ട് 6 മണി വരെ ചികിത്സ നിഷേധിച്ചതായും പരാതിയുണ്ട്.

നിലവിൽ രോഗി മുക്കത്തെ മറ്റൊരു സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്. സംഭവത്തിൽ നിയമ നടപടിയുമായി മുന്നോട്ട് പോകുമെന്ന് കുടുംബം അറിയിച്ചു.

SCROLL FOR NEXT