പാലക്കാട് ഓട്ടോ ഡ്രൈവറെ കാണാനില്ലെന്ന് പരാതി. പുതുപ്പരിയാരം സ്വദേശി സാക്കിർ ഹുസൈനെ (41) കാണാനില്ലെന്നാണ് പരാതി. വ്യാഴാഴ്ച രാവിലെ പത്തു മണിയോടെയാണ് കാണാതായത്.
പാലക്കാട് ഒലവക്കോട് റെയിൽവേ സ്റ്റേഷനിലെ ഓട്ടോ ഡ്രൈവറാണ് സാക്കിർ ഹുസൈൻ. സംഭവത്തിൽ ഹേമാംബിക നഗർ പൊലീസ് അന്വേഷണം ആരംഭിച്ചു. വിവരം ലഭിക്കുന്നവർ 9497980606, 9847818507 എന്നീ നമ്പറുകളിൽ ബന്ധപ്പെടുക.