NEWSROOM

തൃശൂരിൽ മൂന്ന് വിദ്യാർഥികളെ കാണാനില്ലെന്ന് പരാതി; ചെറുതുരുത്തി പൊലീസ് അന്വേഷണം ആരംഭിച്ചു

ജനുവരി ഒന്നു മുതൽ മൂവരെയും കാണാതായി എന്നാണ് പരാതി

Author : ന്യൂസ് ഡെസ്ക്


തൃശൂരിൽ മൂന്ന് വിദ്യാർഥികളെ കാണാനില്ലെന്ന് പരാതി. തോന്നൂർക്കര പള്ളിപ്പടി കുണ്ടുകാട്ടിൽ വീട്ടിൽ സിദ്ധീഖിന്റെ മകൻ മുഹമദ് അൻസിൽ(14), ആറ്റൂർ എടലംകുന്ന് റസിയയുടെ മകൻ അജ്മൽ(15), മുള്ളൂർക്കര മനപ്പടി എടക്കാട്ടിൽ വീട്ടിൽ റഹ്മത്തിന്റെ മുഹമ്മദ് ഫർഹാൻ(15) എന്നിവരെയാണ് കാണാതായത്.

ജനുവരി ഒന്നു മുതൽ മൂവരെയും കാണാതായി എന്നാണ് പരാതി. മൂന്ന് പേരും സുഹൃത്തുക്കളാണ്. കുട്ടികളെ ജനുവരി ഒന്നാം തീയതി ബുധനാഴ്ച്ച വൈകിട്ട് അഞ്ചരക്ക് മുള്ളൂർക്കര എൻഎസ്എസ് സ്കൂൾ ബസ് സ്റ്റോപ്പ് പരിസരത്ത് വച്ച് കണ്ടതായാണ് നാട്ടുകാർ പറയുന്നത്. സംഭവത്തിൽ ചെറുതുരുത്തി പൊലീസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

SCROLL FOR NEXT