NEWSROOM

പന്നൂൻ വധം: ഇന്ത്യക്ക് യുഎസ് കോടതിയുടെ സമൻസ്, അന്യായ നടപടിയെന്ന് വിദേശകാര്യ മന്ത്രാലയം

പ്രശ്നം ഉന്നതാധികാര സമിതിയാണ് കൈകാര്യം ചെയ്യുന്നതെന്നും തികച്ചും അന്യായമായ നടപടിയാണിതെന്നും വിക്രം മിസ്രി പറഞ്ഞു

Author : ന്യൂസ് ഡെസ്ക്


ഖലിസ്ഥാനി ഭീകരൻ ഗുർപത്‌വന്ത് സിംഗ് പന്നൂനിനെ കൊലപ്പെടുത്തിയതിന് പിന്നിൽ ഇന്ത്യക്ക് പങ്കുണ്ടെന്ന് ആരോപിച്ച് യുഎസ് കോടതി ഇന്ത്യൻ സർക്കാരിനും മറ്റു കക്ഷികൾക്കും നോട്ടീസ് അയച്ചു. പന്നൂനിൻ്റെ കൊലപാതകവുമായി ബന്ധപ്പെട്ട് വിചാരണ നടത്തുന്ന ന്യൂയോർക്കിലെ സതേൺ ഡിസ്ട്രിക്റ്റ് കോടതിയാണ് ഇന്ത്യ സർക്കാർ, ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവൽ, മുൻ റോ മേധാവി സാമന്ത് ഗോയൽ, റോ ഏജൻ്റ് വിക്രം യാദവ്, ഇന്ത്യൻ വ്യവസായി നിഖിൽ ഗുപ്ത എന്നിവർക്ക് 21 ദിവസത്തിനകം മറുപടി നൽകണമെന്ന് ആവശ്യപ്പെട്ട് നോട്ടീസ് അയച്ചത്.

യുഎസ് നടപടിയെ വിമർശിച്ച് ഇന്ത്യൻ വിദേശകാര്യ മന്ത്രാലയം രംഗത്തെത്തി. ന്യൂയോർക്കിലെ സതേൺ ഡിസ്ട്രിക്റ്റ് കോടതി നടപടി തികച്ചും അന്യായമാണെന്നാണ് കേന്ദ്ര സർക്കാരിൻ്റെ ആദ്യ പ്രതികരണം. വിദേശകാര്യ സെക്രട്ടറി വിക്രം മിസ്രി നടത്തിയാണ് ഇന്ന് ഡൽഹിയിൽ വാർത്താസമ്മേളനം നടത്തിയത്.

വിഷയം ആദ്യം ശ്രദ്ധയിൽപ്പെട്ട ഉടനെ തന്നെ ഇന്ത്യ നടപടിയെടുത്തിരുന്നു. പ്രശ്നം ഉന്നതാധികാര സമിതിയാണ് കൈകാര്യം ചെയ്യുന്നതെന്നും തികച്ചും അന്യായമായ നടപടിയാണിതെന്നും വിക്രം മിസ്രി പറഞ്ഞു. "ആരുടെ പേരിലുള്ള കേസാണോ ഫയൽ ചെയ്തിരിക്കുന്നത്, ആ വ്യക്തിയിലേക്ക് ഞാൻ നിങ്ങളുടെ ശ്രദ്ധ ക്ഷണിക്കുന്നു. പന്നൂൻ്റെ പൂർവകഥ എല്ലാവർക്കും അറിയാം. അദ്ദേഹം ഒരു നിയമവിരുദ്ധ സംഘടനയിൽ നിന്നുള്ളയാളാണ്. നീതിക്ക് വേണ്ടിയുള്ള റാഡിക്കൽ സിഖുകളുടെ തലവനാണ് പന്നൂൻ. ഇന്ത്യൻ നേതാക്കൾക്കും സ്ഥാപനങ്ങൾക്കുമെതിരെ പ്രകോപനപരമായ പ്രസംഗങ്ങളും ഭീഷണികളും അയാൾ പുറപ്പെടുവിച്ചിരുന്നു. കേന്ദ്ര സർക്കാർ 2020ൽ ഇയാളെ ഭീകരനായി പ്രഖ്യാപിച്ചിരുന്നു," മിസ്രി പറഞ്ഞു.

READ MORE: ഖലിസ്ഥാനി തീവ്രവാദിയുടെ കൊലപാതക ഗൂഢാലോചന ; നിഖിൽ ഗുപ്തയെ യുഎസ്സിലേക്ക് മാറ്റി

യുഎസിലും കാനഡയിലും ഇരട്ട പൗരത്വമുള്ള പന്നൂനിനെ കൊല്ലാനുള്ള ഗൂഢാലോചന യുഎസ് തകർത്തതായി നവംബറിൽ യുകെ പത്രമായ ഫിനാൻഷ്യൽ ടൈംസ് റിപ്പോർട്ട് ചെയ്തിരുന്നു. ജോ ബൈഡൻ സർക്കാരിലെ ഉദ്യോഗസ്ഥർ പിന്നീട് ഇക്കാര്യം സ്ഥിരീകരിച്ചു. ഇത് ആശങ്കാജനകമായ കാര്യമാണെന്നും ഉന്നതതല അന്വേഷണം ആരംഭിച്ചിട്ടുണ്ട് എന്നുമായിരുന്നു ഇന്ത്യയുടെ വിദേശകാര്യ മന്ത്രാലയത്തിൻ്റെ ആദ്യ പ്രതികരണം.

"ഇന്ത്യൻ ഉദ്യോഗസ്ഥനുമായി ബന്ധപ്പെടുത്തി ഒരു വ്യക്തിക്കെതിരെ യുഎസ് കോടതിയിൽ വിചാരണ ആരംഭിച്ച സംഭവം ആശങ്കാജനകമാണ്. ഇത് സർക്കാർ നയത്തിന് വിരുദ്ധമാണ്," അന്നത്തെ എംഇഎ വക്താവ് അരിന്ദം ബാഗ്ചി പറഞ്ഞു.

SCROLL FOR NEXT