കേരള യൂണിവേഴ്സിറ്റി യൂണിയൻ തെരഞ്ഞെടുപ്പിൽ തിരുവനന്തപുരം പാങ്ങോട് മന്നാനിയ കോളേജിൽ സംഘർഷം. എസ്എഫ്ഐ-കെഎസ്‌യു പ്രവർത്തകർ തമ്മിൽ ഏറ്റുമുട്ടി. കോളേജ് യൂണിയൻ തെരഞ്ഞെടുപ്പിൽ കെഎസ്‌യുവാണ് വിജയിച്ചത്. ഈ ഫലപ്രഖ്യാപനത്തിന് പിന്നാലെയായിരുന്നു സംഘർഷം.
എസ്എഫ്ഐയുടെ കൊടിയും ഫ്ലക്സും കെഎസ്‌യു നശിപ്പിച്ചുവെന്ന് എസ്എഫ്ഐ ആരോപിച്ചു. സംഘർഷത്തിനിടയിൽ പൊലീസ് ലാത്തി വീശി. വിജയാഹ്ളാദ പ്രകടനത്തിനു നേരെ എസ്എഫ്ഐ മനഃപൂർവ്വം ആക്രമിക്കുകയായിരുന്നുവെന്നാണ് കെഎസ്‍യു പ്രവർത്തകർ ആരോപിക്കുന്നത്. സംഭവത്തിൽ ആറ് പേർക്ക് പരുക്കേറ്റു. രണ്ട് എസ്എഫ്‌ഐ പ്രവർത്തകർക്കും മൂന്ന് കെഎസ്‌യു പ്രവർത്തകർക്കും ഒരു പൊലീസുകാരനുമാണ് പരുക്കേറ്റത്.