NEWSROOM

വോട്ടെണ്ണലിന് മുന്നേ കോൺഗ്രസ് ആസ്ഥാനത്ത് ആഘോഷം; അപ്രതീക്ഷിത ട്വിസ്റ്റിനൊടുവിൽ നിർത്തിവെച്ചു

നേരത്തെ കേവല ഭൂരിപക്ഷത്തിന് മുകളിലേക്ക് വരെ കോൺഗ്രസിൻ്റെ ലീഡ് പോയിരുന്നു

Author : ന്യൂസ് ഡെസ്ക്


വോട്ടെണ്ണലിന് മുന്നേ തുടങ്ങിയ കോണ്‍ഗ്രസിന്റെ ആഘോഷം നിര്‍ത്തിവെച്ചു. എക്സിറ്റ് ‌പോള്‍ ഫലങ്ങൾ വിശ്വസിച്ച് കോൺഗ്രസ് അണികൾ ഇന്ന് രാവിലെ മുതല്‍ക്ക് തന്നെ ഡല്‍ഹിയിലെ കോൺഗ്രസ് ആസ്ഥാനത്ത് വിജയാഘോഷം തുടങ്ങിയിരുന്നു. നേരത്തെ കേവല ഭൂരിപക്ഷത്തിന് മുകളിലേക്ക് വരെ കോൺഗ്രസിൻ്റെ ലീഡ് പോയിരുന്നു.

വിമതശല്യം, ജെജെപിയുടെ കൊഴിഞ്ഞുപോക്ക്, ജാട്ടുകളുടെ പിന്തുണയില്ലാതെയുള്ള മത്സരം, കര്‍ഷക സമരം എന്നിവയെല്ലാം ബിജെപിക്ക് തിരിച്ചടിയാകും എന്നായിരുന്നു കോണ്‍ഗ്രസ് പ്രതീക്ഷിച്ചത്. ഇതോടെ അമിത പ്രതീക്ഷയില്‍ എഐ.സി.സി ആസ്ഥാനത്തടക്കം കോണ്‍ഗ്രസ് ആഘോഷവും തുടങ്ങി.

എന്നാൽ രാവിലെ പത്തരയോടെ ഫലങ്ങൾ മാറിമറിയുകയും ബിജെപി ലീഡിലേക്ക് തിരിച്ചെത്തുകയും ചെയ്തതോടെ കോൺഗ്രസ് കേന്ദ്രങ്ങൾ അങ്കലാപ്പിലായി. പ്ലക്കാര്‍ഡ് ഉയര്‍ത്തിയും മുദ്രാവാക്യം വിളിച്ചും ദോലടിച്ചും മധുരം വിതരണം ചെയ്തു ആഘോഷം നടത്തിയ കോണ്‍ഗ്രസ്, പിന്നീട് അതെല്ലാം നിര്‍ത്തുന്ന കാഴ്ചയാണ് കാണാനായത്.

SCROLL FOR NEXT