NEWSROOM

AI മൂലം തൊഴിലവസരങ്ങൾ ഇല്ല, അഗ്നിപർവതം പൊട്ടുന്നത് പോലെ യുവാക്കൾ തെരുവിൽ ഇറങ്ങുന്ന കാലം വിദൂരമല്ല: എ.കെ. ആൻ്റണി

എഐ ഉണ്ടാക്കുന്ന പ്രശ്നങ്ങൾ എന്താണെന്ന് ടെക്നോപാർക്കിൽ അടക്കം അന്വേഷിച്ചാൽ മനസിലാകുമെന്നായിരുന്നു എ.കെ. ആൻ്റണിയുടെ പ്രസ്താവന. തിരുവനന്തപുരത്ത് ജി. കാര്‍ത്തികേയൻ അനുസ്മരണ യോഗത്തിൽ സംസാരിക്കുകയായിരുന്നു എ.കെ. ആന്‍റണി.

Author : ന്യൂസ് ഡെസ്ക്

ആർട്ടിഫിഷ്യൽ ഇന്റലിജൻസിൻ്റെ പ്രത്യാഘാതങ്ങൾ ചൂണ്ടിക്കാട്ടി കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി അംഗം എ.കെ. ആന്‍റണി. എഐ ഉണ്ടാക്കുന്ന പ്രശ്നങ്ങൾ എന്താണെന്ന് ടെക്നോപാർക്കിൽ അടക്കം അന്വേഷിച്ചാൽ മനസിലാകുമെന്നായിരുന്നു എ.കെ. ആൻ്റണിയുടെ പ്രസ്താവന. തിരുവനന്തപുരത്ത് ജി. കാര്‍ത്തികേയൻ അനുസ്മരണ യോഗത്തിൽ സംസാരിക്കുകയായിരുന്നു എ.കെ. ആന്‍റണി.


തൊഴിലവസരം ഒരുക്കിയില്ലെങ്കിൽ അഗ്നി പർവതം പൊട്ടുന്നത് പോലെ യുവാക്കൾ തെരുവിൽ ഇറങ്ങുന്ന കാലം വിദൂരമല്ലെന്ന് എ.കെ.ആന്റണി അഭിപ്രായപ്പെട്ടു. അധിക നാൾ മധുര ഭാഷണം നടത്തി അടക്കി നിർത്താനാകില്ല. യുവാക്കൾക്ക് തൊഴിൽ അവസരങ്ങൾ ഇല്ലെന്നും അഞ്ച് പേർ ജോലി ചെയ്യേണ്ടിടത്ത് ഒരാൾ മതിയെന്നായെന്നും കോൺഗ്രസ് നേതാവ് കൂട്ടിച്ചേർത്തു.

കേരളത്തിലെ യുവാക്കള്‍ ഇന്ന് നേരിടുന്ന തൊഴിൽ,വരുമാനക്കുറവ് പ്രശ്നങ്ങള്‍ സ്റ്റാര്‍ട്ട് അപ്പ് കൊണ്ടു മാത്രം പരിഹരിക്കാൻ കഴിയില്ലെന്ന് എ.കെ. ആൻ്റണി ചൂണ്ടിക്കാട്ടി. ആളുകൾക്ക് ജോലി ഉണ്ട് , കൂലി ഇല്ല എന്ന അവസ്ഥയാണ്. ഒരു ഭാഗത്ത് വർക്ക് പ്രഷർ. പാർട്ടി വളർത്തൻ മാത്രം പോര സർക്കാർ. സിഐടിയുകാർ അല്ലാത്തവർക്ക് ഇവിടെ സമരം ചെയ്യാൻ കഴിയില്ല. അതിന് അപ്രഖ്യാപിത വിലക്കാണ്. പ്രശ്നങ്ങൾക്ക് സർക്കാർ പരിഹാരം കാണുന്നില്ല. അതുകൊണ്ടാണ് ആശ വർക്കർമാർക്ക് സമരം ചെയ്യേണ്ടി വന്നത്. കേരളത്തിൽ പാർട്ടിക്കാർ മാത്രം പോരെന്നും എല്ലാവരെയും ഒന്നായി കാണാൻ പാർട്ടി തയ്യാറാകണമെന്നും ആൻ്റണി വിമർശിച്ചു.


SCROLL FOR NEXT