NEWSROOM

'പുഷ്പ 2'വിലെ സീൻ പൊലീസുകാരെയാകെ അപമാനിക്കുന്നത്; അല്ലു അർജുനെതിരെ വീണ്ടും പരാതി

രംഗം നിയമപാലകരുടെ മാന്യതയെ അപമാനിക്കുന്നതും സേനയ്ക്ക് ആകെ അപമാനകരവുമാണെന്ന് തെലങ്കാന എംഎൽഎ വിശേഷിപ്പിച്ചു

Author : ന്യൂസ് ഡെസ്ക്


'പുഷ്പ 2' എന്ന ചിത്രത്തിലെ ഒരു സീൻ പൊലീസുകാരെയാകെ അപമാനിക്കുന്നതാണെന്ന് ആരോപിച്ച് പരാതി നൽകി കോൺഗ്രസ് നേതാവ്. കോൺഗ്രസ് നേതാവ് തീൻമാർ മല്ലണ്ണയാണ് നായകനായ അല്ലു അർജുൻ ഉൾപ്പെടെയുള്ള സിനിമാ പിന്നണി പ്രവർത്തകർക്കെതിരെ പരാതി നൽകിയത്. 'പുഷ്പ 2: ദി റൈസ്' എന്ന ചിത്രത്തിലെ ഒരു രംഗം പൊലീസ് സേനയെ ആകെ അപമാനിക്കുന്നതാണെന്ന് ആരോപിച്ചാണ് പൊലീസിൽ പരാതി നൽകിയത്.

നടനെ കൂടാതെ ചിത്രത്തിൻ്റെ സംവിധായകൻ സുകുമാറിൻ്റേയും നിർമാതാക്കളുടെയും പേരുകളാണ് പരാതിയിലുള്ളത്. സ്വിമ്മിങ് പൂളിൽ ഒരു പൊലീസ് ഉദ്യോഗസ്ഥൻ വീഴുമ്പോൾ അതിൽ നായകൻ മൂത്രമൊഴിക്കുന്ന ഒരു രംഗം തീൻമാർ മല്ലണ്ണ പ്രത്യേകം വിമർശിച്ചിട്ടുണ്ട്. രംഗം നിയമപാലകരുടെ മാന്യതയെ അപമാനിക്കുന്നതും സേനയ്ക്ക് ആകെ അപമാനകരവുമാണെന്ന് തെലങ്കാന എംഎൽഎ വിശേഷിപ്പിച്ചു. മെദിപ്പള്ളി പൊലീസ് സ്റ്റേഷനിലാണ് അദ്ദേഹം പരാതി നൽകിയത്.

SCROLL FOR NEXT