NEWSROOM

ജാതി സെൻസസ് മുതൽ ആരോഗ്യ ഇൻഷൂറൻസ് വരെ; തെരഞ്ഞെടുപ്പ് പ്രകടനപത്രിക പുറത്തുവിട്ട് മഹാ വികാസ് അഘാഡി

ജാതി സെൻസസ് നടപ്പാക്കൽ, സ്ത്രീകൾക്ക് പ്രതിമാസം 3000 രൂപ എന്നിവയടക്കം നിരവധി വാഗ്ദാനങ്ങളാണ് പ്രകടന പത്രികയിൽ ഉൾപ്പെടുത്തിയിരിക്കുന്നത്

Author : ന്യൂസ് ഡെസ്ക്

മഹാരാഷ്ട്ര തെരഞ്ഞെടുപ്പിന് മുന്നോടിയായി മഹാ വികാസ് അഘാഡിയുടെ പ്രകടനപത്രിക പുറത്തുവിട്ട് കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ. ജാതി സെൻസസ് നടപ്പാക്കൽ, സ്ത്രീകൾക്ക് പ്രതിമാസം 3000 രൂപ എന്നിവയടക്കം നിരവധി വാഗ്ദാനങ്ങളാണ് പ്രകടന പത്രികയിൽ ഉൾപ്പെടുത്തിയിരിക്കുന്നത്.

മഹായുതി സർക്കാരിനെ പരാജയപ്പെടുത്തി സംസ്ഥാനത്ത് സുസ്ഥിരതയ്ക്കും നല്ല ഭരണത്തിനുമായി എംവിഎയെ പിന്തുണയ്‌ക്കേണ്ടത് മഹാരാഷ്ട്രയ്ക്ക് പ്രധാനമാണെന്ന് ഖാർഗെ തെരഞ്ഞെടുപ്പ് പത്രിക പുറത്തിറക്കിയ ശേഷം പറഞ്ഞു. സ്ത്രീകൾക്ക് പ്രതിമാസം 3000 രൂപ, ജാതി സെൻസസ്, സൗജന്യ ബസ് സർവീസ്, യുവാക്കൾക്ക് 4000 രൂപ സ്റ്റൈപ്പൻഡ്, കർഷകർക്ക് വായ്പ എഴുതിത്തള്ളൽ, ആരോഗ്യ ഇൻഷൂറൻസ് തുടങ്ങിയവയാണ് പ്രകടന പത്രികയിലെ പ്രധാന വാഗ്ദാനങ്ങൾ.

മഹാരാഷ്ട്രയുടെ പുരോഗതിയും വികസനവും അടിസ്ഥാനമാക്കിയുള്ളതാണ് പ്രകടന പത്രികയെന്ന് ഖാർഗെ പറഞ്ഞു. കൃഷി, ഗ്രാമവികസനം, വ്യവസായം, തൊഴിൽ, നഗരവികസനം, പരിസ്ഥിതി, പൊതുജനക്ഷേമം എന്നിവ അടിസ്ഥാനമാക്കിയുള്ളതാണ് പ്രകടനപത്രികയിലെ വാഗ്ദാനങ്ങൾ. സംസ്ഥാന അധ്യക്ഷൻ നാനാ പട്ടോലെയുടെയും ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാലിൻ്റെയും സാന്നിധ്യത്തിലാണ് കോൺഗ്രസ് അധ്യക്ഷൻ മാലികാർജുൻ ഖർഗെ പ്രകടനപത്രികയായ 'മഹാരാഷ്ട്ര നാമ' പ്രകാശനം ചെയ്തത്.



SCROLL FOR NEXT