കെഎസ്ഇബി വൈദ്യുതി ഭവനം 
NEWSROOM

ആക്രമിക്കില്ല എന്ന് ഉറപ്പാണെങ്കില്‍ ഇന്ന് തന്നെ കണക്ഷന്‍; തിരുവമ്പാടി വിഷയത്തില്‍ പത്രക്കുറിപ്പുമായി കെഎസ്ഇബി

ഉദ്യോഗസ്ഥരെ ആക്രമിക്കില്ലെന്ന് പൊലീസോ വീട്ടുകാരോ ഉറപ്പുനല്‍കിയാല്‍ കണക്ഷന്‍ പുനഃസ്ഥാപിക്കുമെന്നായിരുന്നു വൈദ്യുതി മന്ത്രിയുടെ പ്രസ്താവന

Author : ന്യൂസ് ഡെസ്ക്

കോഴിക്കോട് തിരുവമ്പാടി കെഎസ്ഇബി ഓഫീസ് ആക്രമണവുമായി ബന്ധപ്പെട്ട് വിച്ഛേദിച്ച  കണക്ഷന്‍, ഉദ്യോഗസ്ഥരെ ആക്രമിക്കില്ലായെന്ന ഉറപ്പില്‍ പുനസ്ഥാപിക്കാമെന്ന വൈദ്യുതിമന്ത്രി കെ. കൃഷ്ണന്‍കുട്ടിയുടെ പ്രസ്താവനയ്ക്ക് പിന്നാലെ പത്രക്കുറിപ്പുമായി കെഎസ്ഇബി.

ഉദ്യോഗസ്ഥരെ ആക്രമിക്കില്ലെന്ന് പൊലീസോ വീട്ടുകാരോ ഉറപ്പുനല്‍കിയാല്‍ കണക്ഷന്‍ പുനഃസ്ഥാപിക്കുമെന്നായിരുന്നു വൈദ്യുതി മന്ത്രിയുടെ പ്രസ്താവന. ഈ നിര്‍ദേശമാണ് വകുപ്പ് മന്ത്രിയില്‍ നിന്നും തങ്ങള്‍ക്കും ലഭിച്ചിരിക്കുന്നതെന്നും ഉറപ്പ് ലഭ്യമാക്കാന്‍ ഉദ്യോഗസ്ഥരെ തിരുവമ്പാടിയിലേക്ക് അയക്കാന്‍ കോഴിക്കോട് ജില്ലാ കളക്ടര്‍ സ്‌നേഹില്‍ കുമാര്‍ സിങ്ങിനോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും കെഎസ്ഇബി പത്രക്കുറിപ്പില്‍ പറയുന്നു.

ആക്രമണത്തില്‍ നിയമ നടപടിയുമായി മുന്നോട്ട് പോകുമെന്നും ഇവരില്‍ നിന്നും കെഎസ്ഇബിക്കുണ്ടായ നാശനഷ്ടങ്ങള്‍ക്ക് പരിഹാരം ഈടാക്കുമെന്നും കെഎസ്ഇബി പത്രക്കുറിപ്പ് വഴി അറിയിച്ചു. ആക്രമിക്കില്ല എന്ന ഉറപ്പാണെങ്കില്‍ ഇന്ന് തന്നെ കണക്ഷന്‍ പുനസ്ഥാപിക്കാമെന്നാണ് കെഎസ്ഇബി നിലപാട്.

SCROLL FOR NEXT