NEWSROOM

യാക്കോബായ സഭയുടെ കാതോലിക്കാ വാഴിക്കൽ: പാത്രിയർക്കീസ് ബാവയ്ക്കെതിരെ ഹർജി സമർപ്പിച്ച് ഓർത്തഡോക്സ് സഭാ വിശ്വാസികൾ

പാത്രിയർക്കീസ് ബാവാ മലങ്കര സഭയിൽ സമാന്തര ഭരണത്തിന് ശ്രമിക്കുന്നുവെന്ന് ഹർജിയിൽ പറയുന്നു

Author : ന്യൂസ് ഡെസ്ക്

യാക്കോബായ സഭാ കാതോലിക്കാ വാഴ്ച്ചയിൽ പാത്രിയർക്കീസ് ബാവയ്ക്കെതിരെ ഹർജി സമർപ്പിച്ച് ഓർത്തഡോക്സ് സഭാ വിശ്വാസികൾ. കോട്ടയം മുൻസിഫ് കോടതിയിലാണ് മൂന്ന് മലങ്കര ഓർത്തഡോക്സ് വിശ്വാസികൾ ഹർജി സമർപ്പിച്ചത്. ഹർജി കോടതി ഫയലിൽ സ്വീകരിച്ചു.

പാത്രിയർക്കീസ് ബാവാ മലങ്കര സഭയിൽ സമാന്തര ഭരണത്തിന് ശ്രമിക്കുന്നുവെന്ന് ഹർജിയിൽ പറയുന്നു. കാതോലിക്കാ, മലങ്കര മെത്രാപ്പോലീത്ത തുടങ്ങിയ സ്ഥാനപ്പേരുകൾ ഉപയോഗിക്കുന്നതിൽ നിന്ന് എതിർകക്ഷികളെ വിലക്കണം. മലങ്കരസഭയുടെ 1064 പള്ളികളിൽ സമാന്തര ഭരണത്തിനായി പ്രവേശിക്കുന്നതിൽ നിന്ന് വിലക്കണമെന്നും ഹർജിയിൽ പറയുന്നു.

യാ​ക്കോ​ബാ​യ സു​റി​യാ​നി സ​ഭ​യു​ടെ മ​ല​ങ്ക​ര മെ​ത്രാ​പ്പോ​ലീ​ത്ത ജോ​സ​ഫ് മാ​ർ ഗ്രി​ഗോ​റി​യോ​സി​നെ ശ്രേ​ഷ്ഠ കാ​തോ​ലി​ക്കാ ബാ​വ​യാ​യി വാ​ഴി​ക്കു​ന്ന ച​ട​ങ്ങി​ൽ പ്രതിനിധി സംഘത്തെ അയയ്ക്കുന്നത് നിയമപരമല്ലെന്ന് ചൂണ്ടിക്കാട്ടി കേന്ദ്ര സർക്കാരിന് ഓർത്തഡോക്സ് സഭയുടെ കത്ത് നൽകിയിരുന്നു. ആരെങ്കിലും ആരെയെങ്കിലും വാഴിക്കുന്നതിന് സഭ എതിരല്ല. വിദേശ രാജ്യത്തിരുന്ന് ഭാരതത്തിൻ്റെ നിയമസംവിധാനത്തിന് പാത്രിയർക്കീസ് ബാവ തുരങ്കം വെക്കുന്നുവെന്നും ഓർത്തഡോക്സ് സഭ കത്തിൽ ആരോപിച്ചിരുന്നു.

ഇത്തരം നീക്കങ്ങളെ പിന്തുണയ്ക്കരുത്, നിയമ ലംഘനത്തിന് കൂട്ട് നിൽക്കരുത് തുടങ്ങിയ കാര്യങ്ങളാണ് കത്തിൽ പറയുന്നത്. രാഷ്ട്രപതി, പ്രധാനമന്ത്രി, വിദേശകാര്യ മന്ത്രി എന്നിവർക്കാണ് കത്തയച്ചത്. ഓർത്തഡോക്സ് സഭാ അധ്യക്ഷൻ ബസേലിയോസ് മാർത്തോമ്മാ മാത്യൂസ് തൃതീയൻ കാതോലിക്കാ ബാവയാണ് കത്തയച്ചത്.

മാർച്ച് 25ന് ല​ബ​ന​നി​ലെ പാ​ത്രി​യാ​ർ​ക്ക ക​ത്തീ​ഡ്ര​ലി​ലാണ് ജോ​സ​ഫ് മാ​ർ ഗ്രി​ഗോ​റി​യോ​സി​ന്റെ കാതോലിക്കാ വാഴിക്കൽ ചടങ്ങ്. സു​റി​യാ​നി ഓ​ർ​ത്ത​ഡോ​ക്സ് സ​ഭ​യു​ടെ പ​ര​മാ​ധ്യ​ക്ഷ​ൻ മോ​റേ​ൻ മാർ ഇഗ്നാ​ത്തി​യോ​സ് അ​ഫ്രേം ദ്വി​തീ​യ​ൻ പാ​ത്രി​യാ​ർ​ക്കീ​സ് ബാ​വ​യാ​ണ് ജോ​സ​ഫ് മാ​ർ ഗ്രി​ഗോ​റി​യോ​സിനെ വാ​ഴി​ക്കു​ന്ന​ത്. കേ​ര​ള​ത്തി​ൽ​നി​ന്ന് മ​ല​ങ്ക​ര ക​ത്തോ​ലി​ക്കാ സ​ഭ ത​ല​വ​ൻ ക​ർ​ദി​നാ​ൾ ബ​സേ​ലി​യോ​സ് ക്ലി​മീ​സ് ബാ​വ ഉ​ൾ​പ്പെ​ടെ​യു​ള്ള​വ​രാ​ണ് ച​ട​ങ്ങി​ൽ പ​ങ്കെ​ടു​ക്കു​ക. കേ​ന്ദ്ര​ത്തി​ന്റെ പ്ര​തി​നി​ധി സം​ഘ​വും കേ​ര​ള​ത്തി​ൽ​നി​ന്ന് മ​ന്ത്രി പി. ​രാ​ജീ​വ് ന​യി​ക്കു​ന്ന ഏ​ഴം​ഗ​ സം​ഘ​വുമാകും ചടങ്ങിൽ പ​ങ്കെ​ടു​ക്കുക എന്നാണ് അറിയിച്ചിരുന്നത്.

SCROLL FOR NEXT