NEWSROOM

കുർബാന തർക്കത്തിൽ സമവായം? സർക്കുലർ ഇറക്കി മേജർ ആർച്ച് ബിഷപ്പ് മാർ റാഫേൽ തട്ടിൽ

ഞായറാഴ്ച ഒരു ഏകീകരണ കുർബാന എങ്കിലും അർപ്പിക്കണമെന്ന് സെക്കുലറിറക്കി മേജർ ആർച്ച് ബിഷപ്പ് മാർ റാഫേൽ തട്ടിൽ

Author : ന്യൂസ് ഡെസ്ക്

സീറോ മലബാർ സഭയിലെ കുർബാന തർക്കത്തിൽ സമവായമായതായി സൂചന. ഞായറാഴ്ച ഒരു ഏകീകരണ കുർബാന എങ്കിലും അർപ്പിക്കണമെന്ന് സെക്കുലറിറക്കി മേജർ ആർച്ച് ബിഷപ്പ് മാർ റാഫേൽ തട്ടിൽ. കുർബാന അർപ്പിക്കാൻ തയ്യാറാകാത്ത വൈദികർക്കെതിരെ നടപടി ഉണ്ടാകുമെന്നും മുന്നറിയിപ്പുണ്ട്.

സഭാ നേതൃത്വം വിമതവിഭാഗവും ആയി നടത്തിയ ചർച്ചയിലാണ് ധാരണയായത്. സഭാ നിർദേശം അംഗീകരിക്കുന്ന പള്ളികളിൽ നിലവിലുള്ള സ്ഥിതി തുടരാം. 2024 ജൂൺ 3 മുതൽ അങ്കമാലി അതിരൂപതയിലെ എല്ലാ ഇടവക ദേവാലയങ്ങളിലും സിനഡ് തീരുമാനിച്ച ഏകീകൃത കുർബ്ബാന അർപ്പിക്കേണ്ടതാണ്. എതെങ്കിലും കാരണത്താൽ ജൂൺ 3 മുതൽ നടപ്പിലാക്കാൻ സാധിച്ചില്ലെങ്കിൽ ഞായറാഴ്ചകളിലും കടമുള്ള ദിവസങ്ങളിലും ഒരു ഏകീകൃത കുർബാന എങ്കിലും നടത്തണം. തീരുമാനം അനുസരിക്കാത്ത വൈദികർക്കെതിരെ സഭാ നിയമപ്രകാരമുള്ള അച്ചടക്ക നടപടികൾ സ്വീകരിക്കും. കുർബാന അർപ്പണ കാര്യത്തിൽ പുറത്തു പോയാലും മാർപ്പാപ്പയുടെ കീഴിൽ സ്വതന്ത്ര സഭയായി തുടരാമെന്ന പ്രചരണമുണ്ട്. ഇത്തരം വ്യാജ പ്രചരണങ്ങളിൽ വീണു പോകരുതെന്നും മാർ റാഫേൽ തട്ടിൽ പിതാവ് പറഞ്ഞു.

SCROLL FOR NEXT