NEWSROOM

ഭരണഘടന ഉയര്‍ത്തി സഭയിലെത്തി; എംപിയായി ദൃഢപ്രതിജ്ഞ ചെയ്ത് രാഹുല്‍ ഗാന്ധി

ഭാരത് ജോഡോ യാത്രയിലെ മുദ്രാവാക്യങ്ങൾ മുഴക്കിയാണ് എംപിമാർ രാഹുലിനെ സ്വീകരിച്ചത്

Author : ന്യൂസ് ഡെസ്ക്

കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി ലോക്‌സഭാംഗമായി സത്യപ്രതിജ്ഞ ചെയ്തു. ഇന്ത്യന്‍ ഭരണഘടനയുടെ പകര്‍പ്പ് ഉയര്‍ത്തിപ്പിടിച്ചു കൊണ്ടാണ് രാഹുല്‍ ഗാന്ധി എംപിയായി സത്യപ്രതിജ്ഞ ചെയ്തത്. രാഹുലിന്റെ പേര് വിളിച്ചപ്പോള്‍ തന്നെ വലിയ രീതിയിലുള്ള ആര്‍പ്പുവിളികളും കൈയ്യടികളും പ്രതിപക്ഷത്തിന്റെ ഭാഗത്ത് നിന്ന് സഭയില്‍ മുഴങ്ങിയിരുന്നു. 

രാഹുലിന്റെ രാഷ്ട്രീയ ജിവിതത്തിലെ നാഴികകല്ലായ ഭാരത് ജോഡോ യാത്രയിലെ മുദ്രാവാക്യങ്ങള്‍ മുഴക്കിയാണ് എംപിമാര്‍ രാഹുലിനെ സ്വീകരിച്ചത്. എന്നാല്‍ ഇതില്‍ പ്രകോപിതരായ ഭരണപക്ഷ എംപിമാര്‍ ജയ് ശ്രീറാം വിളിച്ചു. സത്യപ്രതിജ്ഞ ചെയ്ത് കഴിഞ്ഞ ശേഷം ബിജെപി എംപി ഛത്രപാല്‍ സിംഗ് ജയ് ഹിന്ദുരാഷ്ട്ര എന്ന് വിളിച്ചതും അസദുദ്ദീന്‍ ഒവൈസി ജയ് പലസ്തീന്‍ എന്ന മുദ്രാവാക്യം വിളിച്ചതും സഭയില്‍ ബഹളത്തിനിടയാക്കിയിരുന്നു. 

വയനാട്, റായ്ബറേലി എന്നീ മണ്ഡലങ്ങളിലാണ് രാഹുല്‍ ഗാന്ധി മത്സരിച്ച് വിജയിച്ചത്. എന്നാല്‍ വയനാട് നിന്ന് രാഹുല്‍ ഗാന്ധി ഒഴിഞ്ഞതോടെ സഹോദരിയും കോണ്‍ഗ്രസ് നേതാവുമായ പ്രിയങ്ക ഗാന്ധി യായിരിക്കും വയനാട്ടില്‍ മത്സരിക്കാനെത്തുക.

SCROLL FOR NEXT