NEWSROOM

നാടിന്റെ സംസ്കാരത്തെ സംരക്ഷിക്കുന്നത് ഭരണഘടന; ധാർഷ്ട്യത്തെ വിനയം കൊണ്ട് വോട്ടർമാർ തോൽപ്പിച്ചു: രാഹുല്‍ ഗാന്ധി

വയനാട് മണ്ഡലത്തിലെത്തിയ രാഹുല്‍ ഭരണഘടന ഉയർത്തിപ്പിടിച്ച് വോട്ടർമാർക്ക് നന്ദി പറഞ്ഞു.

Author : അഹല്യ മണി

ഈ നാടിൻ്റെ സംസ്കാരത്തെ സംരക്ഷിക്കുന്നത് ഭരണഘടനയെന്നും ധാർഷ്ട്യത്തെ വിനയം കൊണ്ട് വോട്ടർമാർ തോൽപ്പിച്ചെന്നും രാഹുൽ ഗാന്ധി. ലോക്സഭ തെരഞ്ഞെടുപ്പ് വിജയത്തിനു പിന്നാലെ, വയനാട് മണ്ഡലത്തിലെത്തിയ രാഹുല്‍ ഭരണഘടന ഉയർത്തിപ്പിടിച്ച് വോട്ടർമാർക്ക് നന്ദി പറഞ്ഞു. എടവണ്ണയിലാണ് രാഹുലിന് സ്വീകരണ ചടങ്ങ് സംഘടിപ്പിച്ചത്.

കരിപ്പൂർ വിമാനത്താവളത്തിൽ എത്തിയ രാഹുലിന് യുഡിഎഫ് നേതാക്കളും പ്രവർത്തകരും സ്വീകരണം നൽകി. പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ, രമേശ് ചെന്നിത്തല, എം.എം ഹസ്സൻ, ഷാഫി പറമ്പിൽ, രാഹുൽ മാങ്കൂട്ടത്തിൽ തുടങ്ങിയവർ വിമാനത്താവളത്തിൽ രാഹുലിനെ സ്വീകരിക്കാനെത്തിയിരുന്നു. എടവണ്ണയ്ക്കുശേഷം ഉച്ചക്ക് രണ്ടിന് കല്‌പറ്റയിലാണ് രാഹുലിന് അടുത്ത സ്വീകരണം.

വയനാടിനൊപ്പം റായ്ബറേലിയിലും രാഹുല്‍ വിജയിച്ചിരുന്നു. ഇതോടെ, വയനാട് സീറ്റ് രാഹുല്‍ ഒഴിയും. മണ്ഡലത്തിലെ വോട്ടര്‍മാരുടെ സാന്നിധ്യത്തില്‍ തന്നെ ഇക്കാര്യം പ്രഖ്യാപിച്ചേക്കുമെന്നാണ് സാധ്യത. രാഹുൽ ഒഴിയുന്ന സാഹചര്യത്തില്‍ ആരെ സ്ഥാനാര്‍ഥിയാക്കണം എന്ന കാര്യത്തിൽ കോൺഗ്രസിൽ ചർച്ചകൾ തുടരുകയാണ്.

SCROLL FOR NEXT