NEWSROOM

കോടതി അലക്ഷ്യക്കേസ്; വെള്ളാപ്പള്ളി നടേശന് അറസ്റ്റ് വാറൻ്റ്

ഈ മാസം 19-ന് അറസ്റ്റ് ചെയ്ത് ഹാജരാക്കണമെന്നാണ് ഉത്തരവ്

Author : ന്യൂസ് ഡെസ്ക്

കോടതി അലക്ഷ്യക്കേസിൽ വെള്ളാപ്പള്ളി നടേശനെതിരെ അറസ്റ്റ് വാറൻ്റ്. കേരള യൂണിവേഴ്സിറ്റി അപ്പലേറ്റ് ട്രിബ്യൂണലിന്റേതാണ് ഉത്തരവ്.നെടുങ്കണ്ടം B. Ed കോളേജ് അസോസിയേറ്റ് പ്രൊഫസർ ഡോ. പ്രവീണിനെ തിരിച്ചെടുക്കണമെന്ന കോടതി ഉത്തരവ് നടപ്പാക്കാത്തതിനെ തുടർന്നാണ് നടപടിയെടുത്തത്.

കോളേജ് മാനേജർ എന്ന നിലയ്ക്കാണ് വെള്ളാപ്പള്ളിക്ക് വാറൻ്റ് പുറപ്പെടുവിച്ചത്. പരാതിക്കാരന് 5 ലക്ഷം രൂപ നഷ്ടപരിഹാരം നൽകണമെന്നും ഉത്തരവിൽ പറയുന്നു. ഈ മാസം 19-ന് അറസ്റ്റ് ചെയ്ത് ഹാജരാക്കണമെന്നും ഉത്തരവിൽ പറയുന്നു.


SCROLL FOR NEXT