NEWSROOM

ഗോഡ്‌സെയെ പ്രകീര്‍ത്തിച്ച പ്രൊഫ. ഷൈജ ആണ്ടവന്‍ കോഴിക്കോട് എന്‍ഐടി പുതിയ ഡീന്‍; നിയമനം സീനിയോരിറ്റി മറികടന്ന് ആരോപണം

കംപ്യൂട്ടര്‍ സയന്‍സ് ആന്‍ഡ് എന്‍ജിനീയറിംഗ് വിഭാഗത്തിലെ ഡോ. പ്രിയ ചന്ദ്രന്‍ ഡീന്‍ കാലാവധി കഴിയുന്ന സാഹചര്യത്തിലാണ് ഷൈജ ആണ്ടവനെ ഡീന്‍ ആക്കിക്കൊണ്ടുള്ള ഉത്തരവ് പുറത്തുവന്നത്.

Author : ന്യൂസ് ഡെസ്ക്


ഗോഡ്‌സെയെ പ്രകീര്‍ത്തിച്ച പ്രൊഫസര്‍ ഷൈജ ആണ്ടവന്‍ കോഴിക്കോട് എന്‍ഐടിയുടെ പുതിയ ഡീന്‍. ഷൈജ ആണ്ടവനെ പ്ലാനിങ് ആന്‍ഡ് ഡെവലപ്‌മെന്റ് ഡീനായി നിയമിച്ച ഉത്തരവ് ഇറങ്ങി. സീനിയോരിറ്റി മറികടന്നാണ് നിയമനമെന്നാണ് ആരോപണം.

കംപ്യൂട്ടര്‍ സയന്‍സ് ആന്‍ഡ് എന്‍ജിനീയറിംഗ് വിഭാഗത്തിലെ ഡോ. പ്രിയ ചന്ദ്രന്‍ ഡീന്‍ കാലാവധി കഴിയുന്ന സാഹചര്യത്തിലാണ് ഷൈജ ആണ്ടവനെ ഡീന്‍ ആക്കിക്കൊണ്ടുള്ള ഉത്തരവ് പുറത്തുവന്നത്. ഏപ്രില്‍ ഏഴ് മുതലാണ് പുതിയ പദവി.

2024 ഗാന്ധി രക്തസാക്ഷി ദിനത്തില്‍ ഗോഡ്‌സെയെ പ്രകീര്‍ത്തിച്ചുകൊണ്ട് കൃഷ്ണരാജ് എന്നയാള്‍ പങ്കുവെച്ച പോസ്റ്റിന് കീഴിലാണ് സമാനമായ രീതിയില്‍ ഷൈജ ആണ്ടവനും കമന്റ് ചെയ്തത്. 'ഹിന്ദു മഹാസഭ പ്രവര്‍ത്തകന്‍ നാഥുറാം വിനായക ഗോഡ്‌സെ, ഭാരതത്തിലെ ഒരുപാട് പേരുടെ ഹീറോ' എന്ന കുറിപ്പോടെ ഗോഡ്‌സെയുടെ ചിത്രം പങ്കുവെച്ചുകൊണ്ടായിരുന്നു കൃഷ്ണരാജ് എന്നയാള്‍ ഫേസ്ബുക്കില്‍ പോസ്റ്റിട്ടത്.

'ഇന്ത്യയെ രക്ഷിച്ച ഗോഡ്സെയില്‍ അഭിമാനമുണ്ട്' എന്നായിരുന്നു ഷൈജ ആണ്ടവന്റെ കമന്റ്. വിവാദ സംഭവത്തോട് അനുബന്ധിച്ച് എടുത്ത കേസില്‍ നിലവില്‍ ജാമ്യത്തിലാണ് ഷൈജ ആണ്ടവന്‍.

SCROLL FOR NEXT