മുനമ്പം ഭൂമി ദാനമെന്ന ഫറൂഖ് കോളേജിൻ്റെ വാദം പൊളിയുന്നു. ഫറൂഖ് കോളേജിൻ്റെ വഖഫ് സത്യവാങ് മൂലത്തിൻ്റെ പകർപ്പ് ന്യൂസ് മലയാളത്തിന് ലഭിച്ചു. കോളേജ് മാനേജ്‌മെൻ്റിൻ്റെ 1971 ലെ സത്യാവാങ്മൂലത്തിൻ്റെ പകർപ്പാണ് ലഭിച്ചത്. ഭൂമി ഇഷ്ടദാനമാണെന്ന കോളേജിൻ്റെ വാദം തള്ളുന്നതാണ് ഈ രേഖ.
1967 മുതൽ 71 വരെ പറവൂർ സബ്കോടതിയിൽ മുനമ്പത്തെ ഭൂമിയെ സംബന്ധിച്ച് കേസ് നടന്നിരുന്നു. മുനമ്പത്തെ ഭൂമി ചിലർ കൈയ്യേറിയെന്നും അവരെ ഒഴിപ്പിക്കണമെന്നാവശ്യപ്പെട്ടുകൊണ്ടാണ് ഫാറൂഖ് കോളേജ് പറവൂർ കോടതിയെ സമീപിച്ചത്.
ഭൂപരിഷ്കരണ നിയമപ്രകാരം ഈ ഭൂമി സർക്കാർ ഏറ്റെടുക്കണമെന്ന വാദമായിരുന്നു ആ സമയത്ത് കുടികിടപ്പുകാരും കൈയേറ്റക്കാരം കോടതിയിൽ ഉന്നയിച്ച വാദം. ഈ വാദത്തിനെ തകർക്കാനാണ് ഫാറൂഖ് കോളേജ് മാനേജ്മെന്റ് കമ്മിറ്റി 1970 ൽ പറവൂർ സബ് കോടതിയിൽ സത്യവാങ്മൂലം നൽകിയത്. ഇതിൻ്റെ പകർപ്പാണ് ന്യൂസ് മലയാളത്തിന് ലഭിച്ചത്.