NEWSROOM

സിപിഎമ്മിനെതിരെ കോഴ ആരോപണം; പിഎസ്‌സി അംഗത്വം വാഗ്ദാനം ചെയ്തു കോഴ വാങ്ങിയെന്ന് പരാതി

ഇടപാട് മന്ത്രി പി.എ. മുഹമ്മദ് റിയാസിൻ്റെ അറിവോടെയാണെന്നാണ് ആരോപണം

Author : ന്യൂസ് ഡെസ്ക്

സിപിഎമ്മിനെതിരെ കോഴ ആരോപണം. പിഎസ്‌സി അംഗത്വം വാഗ്ദാനം ചെയ്ത് കോഴ വാങ്ങിയെന്നാണ് പരാതി. കോഴിക്കോട്ടെ യുവജന നേതാവിനെതിരെയാണ് പാർട്ടി സംസ്ഥാന കമ്മിറ്റിക്ക് പരാതി സമർപ്പിച്ചത്. ഇടപാട് മന്ത്രി പി.എ. മുഹമ്മദ് റിയാസിൻ്റെ അറിവോടെയാണെന്നും പരാതിക്കാരൻ പറയുന്നു.

കരാർ ഉറപ്പിച്ചത് 60 ലക്ഷ രൂപയ്‌ക്കാണെന്നും, കൈപറ്റിയത് 22 ലക്ഷം രൂപയാണെന്നും പരാതിയിൽ പറയുന്നു. മന്ത്രി പി.എ. മുഹമ്മദ് റിയാസ് വഴി കാര്യങ്ങൾ നേടിയെടുക്കാമെന്ന ഉറപ്പിലാണ് പണം വാങ്ങിയത്. അതേസമയം, പൊതുമരാമത്ത് മന്ത്രി പി.എ. മുഹമ്മദ് റിയാസ് ആരോപണം നിഷേധിച്ച് രംഗത്തെത്തി.

Updating...

SCROLL FOR NEXT